'ഓപ്പറേഷൻ തൂഫാൻ'; നാദാപുരം ടി.ഐ.എം ഗേൾസ് സ്കൂളിൽ 'ഒരു മില്യൺ ഗോൾ' കാമ്പെയ്‌ൻ

'ഓപ്പറേഷൻ തൂഫാൻ'; നാദാപുരം ടി.ഐ.എം ഗേൾസ് സ്കൂളിൽ 'ഒരു മില്യൺ ഗോൾ' കാമ്പെയ്‌ൻ
Jun 17, 2026 11:45 AM | By Krishnapriya S R
#Latest News #Nadapuram #Operation Thoofan #Nadapuram TIM Girls #One Million Goals

നാദാപുരം: (nadapuram.truevisionnews.com) ലഹരിക്കെതിരെ സർക്കാർ നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി നാദാപുരം ടി.ഐ.എം ഗേൾസ് സ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

'ഒരു മില്യൻ ഗോൾ' എന്ന കാമ്പെയ്‌നിന്റെ ഭാഗമായി സ്കൂളിൽ നടന്ന പരിപാടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ് ആദ്യ ഗോൾ അടിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡന്റ് റാഷിദ് കക്കാടൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സുമയ്യ ജാബിർ മുഖ്യാതിഥിയായി പങ്കെടുത്തു. ഹെഡ്മിസ്ട്രസ് സക്കീന, പി. മുനീർ മാസ്റ്റർ, മണ്ടോടി ബഷീർ മാസ്റ്റർ, നസീർ ആനേരി, സിനത്ത് ടീച്ചർ, റംല പി.കെ., റാഷിന, സജീവ് കുമാർ, സുബൈർ കെ, ജുവൈരിയ എൻ., നൂരിയ പി.കെ., റാഷിദ് പി., അലി അസ്ഹർ എന്നിവർ സംസാരിച്ചു.

വിവിധ രാജ്യങ്ങളുടെ ജഴ്‌സി അണിഞ്ഞും പതാകകൾ ഏന്തിയും ശരീരത്തിൽ വർണ്ണങ്ങൾ പൂശിയും വിദ്യാർത്ഥികൾ വളരെ ആവേശത്തോടെയാണ് 'മില്ലേനിയം ഗോൾ' പരിപാടിയിൽ പങ്കാളികളായത്.

ലഹരിക്കെതിരായ ഈ കൂട്ടായ്മയിൽ നൂറുകണക്കിന് വിദ്യാർത്ഥികളാണ് അണിനിരന്നത്.

Content Highlight: Operation Toofan, 'One Million Goals' at TIM Girls School, Nadapuram

#Latest News #Nadapuram #Operation Thoofan #Nadapuram TIM Girls #One Million Goals

Next TV

Related Stories
കുടിവെള്ളം മുട്ടി; അശാസ്ത്രീയമായ റോഡ് നിർമ്മാണം കാരണം വീട്ടു കിണറിൽ ചളി നിറഞ്ഞ് ദുരിതത്തിലായി ഒരു കുടുംബം

Jun 17, 2026 08:03 AM

കുടിവെള്ളം മുട്ടി; അശാസ്ത്രീയമായ റോഡ് നിർമ്മാണം കാരണം വീട്ടു കിണറിൽ ചളി നിറഞ്ഞ് ദുരിതത്തിലായി ഒരു കുടുംബം

അശാസ്ത്രീയമായ റോഡ് നിർമ്മാണം കാരണം വീട്ടു കിണർ ചളി നിറഞ്ഞ് ദുരിതത്തിലായി ഒരു...

Read More >>
ശില്പശാല സമാപിച്ചു; കെഎസ്എസ്പിഎ നേതൃത്വ പരിശീലന ക്യാമ്പ്

Jun 16, 2026 10:58 PM

ശില്പശാല സമാപിച്ചു; കെഎസ്എസ്പിഎ നേതൃത്വ പരിശീലന ക്യാമ്പ്

കെഎസ്എസ്പിഎ നേതൃത്വ പരിശീലന ക്യാമ്പ്...

Read More >>
'തൂഫാൻ' ലഹരിവിരുദ്ധ ബോധവൽക്കരണക്ലാസ്സ്‌ സംഘടിപ്പിച്ചു

Jun 16, 2026 07:49 PM

'തൂഫാൻ' ലഹരിവിരുദ്ധ ബോധവൽക്കരണക്ലാസ്സ്‌ സംഘടിപ്പിച്ചു

'തൂഫാൻ' ലഹരിവിരുദ്ധ ബോധവൽക്കരണക്ലാസ്സ്‌...

Read More >>
Top Stories

News Roundup