ടി. കുഞ്ഞിക്കണ്ണന് കണ്ണീരോടെ വിട; വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കാരം

ടി. കുഞ്ഞിക്കണ്ണന് കണ്ണീരോടെ വിട; വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കാരം
Jun 17, 2026 02:44 PM | By Krishnapriya S R
#Latest News #Purameri #T. Kunjikannan

പുറമേരി: (nadapuram.truevisionnews.com) കോൺഗ്രസ് നേതാവും മുൻ ഗ്രാമപഞ്ചായത്ത് അംഗവും സജീവ ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന തൊടുവയിൽ ടി. കുഞ്ഞിക്കണ്ണന് നാട് കണ്ണീരോടെ വിട നൽകി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ വീട്ടുവളപ്പിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.

മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ, പാറക്കൽ അബ്ദുല്ല എം.എൽ.എ, കെ.പി.സി.സി സെക്രട്ടറി വി.എം ചന്ദ്രൻ തുടങ്ങി രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.

മന്ത്രി കെ. മുരളീധരൻ, എം.പിമാരായ ഷാഫി പറമ്പിൽ, എം.കെ രാഘവൻ, ഡി.സി.സി പ്രസിഡന്റും എം.എൽ.എയുമായ കെ. പ്രവീൺ കുമാർ എന്നിവർ അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

സംസ്കാര ചടങ്ങുകൾക്ക് ശേഷം നടന്ന മൗന ജാഥയിലും അനുശോചന യോഗത്തിലും നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത അധ്യക്ഷത വഹിച്ച അനുശോചന യോഗത്തിൽ പാറക്കൽ അബ്ദുല്ല എം.എൽ.എ ഉൾപ്പെടെയുള്ള നിരവധി പേർ സംസാരിച്ചു.

അമ്മാപ്പള്ളി കുഞ്ഞിശങ്കരൻ, പി. അജിത്ത്, കെ.ടി.കെ ബാലകൃഷ്ണൻ, കെ.ടി അബ്ദു റഹിമാൻ, ജില്ലാ പഞ്ചായത്ത് അംഗം സുജിന, ടി.കെ പ്രഭാകരൻ, പ്രമോദ് കക്കട്ടിൽ, പി.കെ ചന്ദ്രൻ, എം.കെ ഭാസ്കരൻ, സി.കെ പോക്കർ, ശ്രീജേഷ് ഊരത്ത്, കളത്തിൽ ബാബു, വി.പി കുഞ്ഞമ്മദ്, കെ. സജീവൻ, കെ. മുഹമ്മദ് സാലി, സജീന കേളോത്ത്, പി. ദാമോദരൻ, മലയിൽ ബാലകൃഷ്ണൻ, എടവത്തുകണ്ടി കുഞ്ഞിരാമൻ, പി.എം നാണു, എൻ.കെ രാജഗോപാൽ, റീത്ത കണ്ടോത്ത്, പി.കെ രാധാകൃഷ്ണൻ തുടങ്ങിയവർ അദ്ദേഹത്തെ അനുസ്മരിച്ച് സംസാരിച്ചു.

ടി. കുഞ്ഞിക്കണ്ണന്റെ വിയോഗം നാടിനും പാർട്ടിക്കും നികത്താനാവാത്ത നഷ്ടമാണെന്ന് നേതാക്കൾ അനുസ്മരിച്ചു.

Content Highlight: T. Kunjikannan, Death,

#Latest News #Purameri #T. Kunjikannan

Next TV

Related Stories
തൂണേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പി.എം. കിസാൻ ഗുണഭോക്താക്കൾ ജൂൺ 30-നകം ഇ-കെ.വൈ.സി പുതുക്കണം

Jun 17, 2026 01:38 PM

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പി.എം. കിസാൻ ഗുണഭോക്താക്കൾ ജൂൺ 30-നകം ഇ-കെ.വൈ.സി പുതുക്കണം

തൂണേരി ബ്ലോക്ക് പഞ്ചായത്ത്, പി.എം. കിസാൻ ഗുണഭോക്താക്കൾ, ...

Read More >>
'ഓപ്പറേഷൻ തൂഫാൻ'; നാദാപുരം ടി.ഐ.എം ഗേൾസ് സ്കൂളിൽ 'ഒരു മില്യൺ ഗോൾ' കാമ്പെയ്‌ൻ

Jun 17, 2026 11:45 AM

'ഓപ്പറേഷൻ തൂഫാൻ'; നാദാപുരം ടി.ഐ.എം ഗേൾസ് സ്കൂളിൽ 'ഒരു മില്യൺ ഗോൾ' കാമ്പെയ്‌ൻ

ഓപ്പറേഷൻ തൂഫാൻ, നാദാപുരം ടി.ഐ.എം ഗേൾസ് സ്കൂളിൽ 'ഒരു മില്യൺ...

Read More >>
കുടിവെള്ളം മുട്ടി; അശാസ്ത്രീയമായ റോഡ് നിർമ്മാണം കാരണം വീട്ടു കിണറിൽ ചളി നിറഞ്ഞ് ദുരിതത്തിലായി ഒരു കുടുംബം

Jun 17, 2026 08:03 AM

കുടിവെള്ളം മുട്ടി; അശാസ്ത്രീയമായ റോഡ് നിർമ്മാണം കാരണം വീട്ടു കിണറിൽ ചളി നിറഞ്ഞ് ദുരിതത്തിലായി ഒരു കുടുംബം

അശാസ്ത്രീയമായ റോഡ് നിർമ്മാണം കാരണം വീട്ടു കിണർ ചളി നിറഞ്ഞ് ദുരിതത്തിലായി ഒരു...

Read More >>
Top Stories










News Roundup