പ്രതിഷേധം ശക്തം: സിപിഐ എം പ്രവർത്തകരുടെ വീടുകളിൽ പൊലീസ് പരിശോധന

പ്രതിഷേധം ശക്തം: സിപിഐ എം പ്രവർത്തകരുടെ വീടുകളിൽ പൊലീസ് പരിശോധന
Apr 27, 2026 10:41 AM | By Fidha Parvin

വടകര : (vatakara.truevisionnews.com/) തിരുവള്ളൂർ ചാനിയംകടവിൽ സി പിഐ എം പ്രവർത്തകനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയായ ലീഗ് പ്രവർത്തകന്റെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടെന്ന വ്യാജേന സിപിഐ എം പ്രവർത്തകരുടെ വിടുകളിൽ പൊലീസ് പരിശോധന നടത്തിയതിൽ വൻ പ്രതിഷേധം. പരിശോധനയിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് സിപിഐ എം തിരുവള്ളൂർ സൗത്ത് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

ചാനിയംകടവ് ഉന്നതിയിലെ മൂന്ന് വീടുകളിലാണ് വനിതാ എസ്ഐ ദീപ്തി ലീഗ് പ്രവർത്തകനെയും കുട്ടി പരിശോധന നടത്തിയത്. തോലന്റെവളപ്പിൽ പ്രീതയുടെ വീട്ടിൽ ഞായർ പകലും കാവും കുനി ഉഷയുടെയും തോലന്റെ വളപ്പിൽ നാരായണന്റെയും വീടു കളിൽ ശനി രാത്രിയിലുമാണ് പരിശോധന നടന്നത്. പരിശോധനയിൽ മൊബൈൽ ഫോൺ കണ്ടെത്തിയില്ല.

മധുരയിലേക്ക് യാത്ര പോയ പ്രീതയെയും കുടുംബത്തെയും തിരിച്ചുവിളിപ്പിച്ചാണ് വീട്ടിൽ പരിശോധന നടത്തിയത്. ഇവർ വീട്ടിലെത്തുന്നതുവരെ വീടിന് പൊലിസ് കാവലും ഏർപ്പെടുത്തിയിരുന്നു. വനിതാ എസ്ഐ ദീപ്‌തി ഇവരെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും വീട് ചവിട്ടിത്തുറക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും ഫോൺ എടുത്ത് നാടുവിട്ടെന്ന നിലയിൽ സംസാ രിച്ചതായും പ്രീത വടകര പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.

വീട് പരിശോധനക്കിടയിൽ അലമാര തുറക്കുകയും പാത്രങ്ങൾ തട്ടിയിടുകയും 20 വയസ്സുള്ള മകളെ അസഭ്യം പറയുകയും ദേഹ പരിശോധന നടത്തുകയും ഭിഷ ചെയ്തതായിണിപ്പെടുത്തുകയും ഉഷയും വടകര പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.മൊബൈൽ ഫോൺ നഷ്ടപ്പെ ട്ടെന്ന വ്യാജേന ലീഗ് പ്രവർത്തകരെയും കുട്ടി പൊലീസ് വീടുകളിൽ നടത്തിയ പരിശോധന പ്രതി ഷേധാർഹമാണ്.

പൊലീസിന്റെ നീതിപൂർവമായ കൃത്യനിർവഹണത്തിന് ആരും എതിരല്ല. വനിതാ എസ്ഐയുടെ നേതൃത്വത്തിൽ നടന്ന പരിശോധന പൊലീസിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയല്ല. വനിതാ എസ്ഐയും ലീഗും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.അന്വേഷണം നടത്തി കുറ്റക്കാർ ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സിപിഐ എം ആവശ്യപെട്ടു .


Protests are strong: Police search the homes of CPI(M) activists

Next TV

Related Stories
നിക്ഷേപത്തിന് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; വടകര വിശ്വദീപ്തി സൊസൈറ്റിക്കെതിരെ കേസെടുത്തു

Apr 27, 2026 03:22 PM

നിക്ഷേപത്തിന് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; വടകര വിശ്വദീപ്തി സൊസൈറ്റിക്കെതിരെ കേസെടുത്തു

നിക്ഷേപത്തിന് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; വടകര വിശ്വദീപ്തി സൊസൈറ്റിക്കെതിരെ...

Read More >>
തിരുവള്ളൂരിലെ പൊലീസ് അതിക്രമം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Apr 27, 2026 02:59 PM

തിരുവള്ളൂരിലെ പൊലീസ് അതിക്രമം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവള്ളൂരിലെ പൊലീസ് അതിക്രമം; മനുഷ്യാവകാശ കമ്മീഷന്‍...

Read More >>
ഓർമ്മ പുതുക്കി; ഇ എം ദയാനന്ദന് നാടിന്റെ സ്മരണാഞ്ജലി

Apr 27, 2026 11:51 AM

ഓർമ്മ പുതുക്കി; ഇ എം ദയാനന്ദന് നാടിന്റെ സ്മരണാഞ്ജലി

ഓർമ്മ പുതുക്കി; ഇ എം ദയാനന്ദന് നാടിന്റെ...

Read More >>
 പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

Apr 27, 2026 10:45 AM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
'ജേതാക്കൾ' : സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ് കോഴിക്കോടിന് സ്വന്തം

Apr 27, 2026 10:26 AM

'ജേതാക്കൾ' : സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ് കോഴിക്കോടിന് സ്വന്തം

'ജേതാക്കൾ' : സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ് കോഴിക്കോടിന്...

Read More >>
'സഹപാഠിക്കൊരു വീട്': 'കെയർ' ആദ്യ വീടിന്റെ നിർമാണം തുടങ്ങി

Apr 27, 2026 10:05 AM

'സഹപാഠിക്കൊരു വീട്': 'കെയർ' ആദ്യ വീടിന്റെ നിർമാണം തുടങ്ങി

'സഹപാഠിക്കൊരു വീട്': 'കെയർ' ആദ്യ വീടിന്റെ നിർമാണം...

Read More >>
Top Stories










News Roundup






News from Regional Network