തിരുവള്ളൂരിലെ പൊലീസ് അതിക്രമം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവള്ളൂരിലെ പൊലീസ് അതിക്രമം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
Apr 27, 2026 02:59 PM | By Susmitha Surendran

തിരുവള്ളൂർ : (https://vatakara.truevisionnews.com/) തിരുവള്ളൂരിലെ പൊലീസ് അതിക്രമത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. തിരുവള്ളൂരില്‍ പ്രസവിച്ച് 20 ദിവസമായ സ്ത്രീയുടെ വീട്ടില്‍ പാതിരാത്രി പൊലീസ് കയറി അതിക്രമം കാട്ടിയ സംഭവത്തിലാണ് നടപടി. റൂറല്‍ എസ്പി അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.

പ്രദേശത്തെ രാഷ്ട്രീയ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് പൊലീസ് പരിശോധനക്കായി വീട്ടിലെത്തിയത്. യൂത്ത് ലീഗ് പ്രവര്‍ത്തകനായ തിരുവള്ളൂര്‍ സിദ്ദീഖിന്റെ വീട്ടിലാണ് പൊലീസ് എത്തിയത്. സിദ്ദിഖ് വീട്ടിലില്ലാത്ത സമയത്ത് എത്തിയ പോലീസ് സംഘം പ്രസവിച്ചു കിടന്ന യുവതിയുടെ മുറിയിലടക്കം അതിക്രമിച്ചു കയറി പരിശോധന നടത്തി.

പോലീസുകാർ വീട്ടുകാരോട് അസഭ്യമായി പെരുമാറിയെന്നും വേണെമെങ്കിൽ അടിവസ്ത്രമടക്കം പരിശോധിക്കുമെന്നു പറഞ്ഞതായും യൂത്ത് കോൺഗ്രസ് പ്രവർത്തകൾ ആരോപിക്കുന്നു. വീട്ടുകാരുമായി പൊലീസ് വാക്കേറ്റത്തിലേര്‍പ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ഇതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. വീട്ടിലെ പൊലീസ് അതിക്രമത്തില്‍ അസ്മിറ വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ഇതിലാണ് ഇപ്പോള്‍ മനുഷ്യാവകാശ കമ്മീഷന്‍ നടപടിയെടുത്തിരിക്കുന്നത്.

Police brutality in Thiruvallur; Human Rights Commission registers case

Next TV

Related Stories
നിക്ഷേപത്തിന് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; വടകര വിശ്വദീപ്തി സൊസൈറ്റിക്കെതിരെ കേസെടുത്തു

Apr 27, 2026 03:22 PM

നിക്ഷേപത്തിന് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; വടകര വിശ്വദീപ്തി സൊസൈറ്റിക്കെതിരെ കേസെടുത്തു

നിക്ഷേപത്തിന് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; വടകര വിശ്വദീപ്തി സൊസൈറ്റിക്കെതിരെ...

Read More >>
ഓർമ്മ പുതുക്കി; ഇ എം ദയാനന്ദന് നാടിന്റെ സ്മരണാഞ്ജലി

Apr 27, 2026 11:51 AM

ഓർമ്മ പുതുക്കി; ഇ എം ദയാനന്ദന് നാടിന്റെ സ്മരണാഞ്ജലി

ഓർമ്മ പുതുക്കി; ഇ എം ദയാനന്ദന് നാടിന്റെ...

Read More >>
 പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

Apr 27, 2026 10:45 AM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
പ്രതിഷേധം ശക്തം: സിപിഐ എം പ്രവർത്തകരുടെ വീടുകളിൽ പൊലീസ് പരിശോധന

Apr 27, 2026 10:41 AM

പ്രതിഷേധം ശക്തം: സിപിഐ എം പ്രവർത്തകരുടെ വീടുകളിൽ പൊലീസ് പരിശോധന

പ്രതിഷേധം ശക്തം: സിപിഐ എം പ്രവർത്തകരുടെ വീടുകളിൽ പൊലീസ്...

Read More >>
'ജേതാക്കൾ' : സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ് കോഴിക്കോടിന് സ്വന്തം

Apr 27, 2026 10:26 AM

'ജേതാക്കൾ' : സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ് കോഴിക്കോടിന് സ്വന്തം

'ജേതാക്കൾ' : സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ് കോഴിക്കോടിന്...

Read More >>
'സഹപാഠിക്കൊരു വീട്': 'കെയർ' ആദ്യ വീടിന്റെ നിർമാണം തുടങ്ങി

Apr 27, 2026 10:05 AM

'സഹപാഠിക്കൊരു വീട്': 'കെയർ' ആദ്യ വീടിന്റെ നിർമാണം തുടങ്ങി

'സഹപാഠിക്കൊരു വീട്': 'കെയർ' ആദ്യ വീടിന്റെ നിർമാണം...

Read More >>
Top Stories

News Roundup

News from Regional Network