നിക്ഷേപത്തിന് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; വടകര വിശ്വദീപ്തി സൊസൈറ്റിക്കെതിരെ കേസെടുത്തു

നിക്ഷേപത്തിന് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; വടകര വിശ്വദീപ്തി സൊസൈറ്റിക്കെതിരെ കേസെടുത്തു
Apr 27, 2026 03:22 PM | By Fidha Parvin

വടകര: (vatakara.truevisionnews.com/) നിക്ഷേപങ്ങൾക്ക് ഉയർന്ന വാർഷിക പലിശ വാഗ്ദാനം ചെയ്ത് വടകര വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി പരാതി. സ്ഥാപനത്തിൽ പണം നിക്ഷേപിച്ച രണ്ട് പേർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൊസൈറ്റി ഡയക്ടർ ഉൾപ്പെടെ സന്ദീപ്,ലേഖ എന്നിവർക്കെതിരെ വടകര പോലീസ് കേസെടുത്തു.

ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് വിശ്വസിപ്പിച്ച് കാനപള്ളി അടക്കത്തെരു അശ്വതി ശശീന്ദ്രനിൽ നിന്ന് 2024 ജനുവരി മുതൽ വിവിധ തവണകളായി 3,66,000 രൂപ നിക്ഷേപിപ്പിച്ചു. കൂടാതെ വില്യാപ്പള്ളി കൊട്ടിയംവള്ളി കുന്നുമ്മൽ ചന്ദ്രിയിൽ നിന്ന് 2024 ഫെബ്രുവരി മുതൽ 5,50,000 രൂപയും നിക്ഷേപമായി സ്വീകരിച്ചു. എന്നാൽ കാലാവധി കഴിഞ്ഞിട്ടും നിക്ഷേപിച്ച തുകയോ വാഗ്ദാനം ചെയ്ത ലാഭവിഹിതമോ തിരിച്ചുനൽകാതെ സൊസൈറ്റി അധികൃതർ വിശ്വാസവഞ്ചന കാണിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

രണ്ട് പരാതികളിലുമായി ഒമ്പത് ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പാണ് പ്രാഥമികമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വഞ്ചനാക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സൊസൈറ്റിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടോ എന്നും പോലീസ് പരിശോധിച്ചുവരികയാണ്.

Case registered against Vadakara Vishwadeepti Society for fraud of lakhs by promising high interest on deposits

Next TV

Related Stories
തിരുവള്ളൂരിലെ പൊലീസ് അതിക്രമം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Apr 27, 2026 02:59 PM

തിരുവള്ളൂരിലെ പൊലീസ് അതിക്രമം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവള്ളൂരിലെ പൊലീസ് അതിക്രമം; മനുഷ്യാവകാശ കമ്മീഷന്‍...

Read More >>
ഓർമ്മ പുതുക്കി; ഇ എം ദയാനന്ദന് നാടിന്റെ സ്മരണാഞ്ജലി

Apr 27, 2026 11:51 AM

ഓർമ്മ പുതുക്കി; ഇ എം ദയാനന്ദന് നാടിന്റെ സ്മരണാഞ്ജലി

ഓർമ്മ പുതുക്കി; ഇ എം ദയാനന്ദന് നാടിന്റെ...

Read More >>
 പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

Apr 27, 2026 10:45 AM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
പ്രതിഷേധം ശക്തം: സിപിഐ എം പ്രവർത്തകരുടെ വീടുകളിൽ പൊലീസ് പരിശോധന

Apr 27, 2026 10:41 AM

പ്രതിഷേധം ശക്തം: സിപിഐ എം പ്രവർത്തകരുടെ വീടുകളിൽ പൊലീസ് പരിശോധന

പ്രതിഷേധം ശക്തം: സിപിഐ എം പ്രവർത്തകരുടെ വീടുകളിൽ പൊലീസ്...

Read More >>
'ജേതാക്കൾ' : സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ് കോഴിക്കോടിന് സ്വന്തം

Apr 27, 2026 10:26 AM

'ജേതാക്കൾ' : സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ് കോഴിക്കോടിന് സ്വന്തം

'ജേതാക്കൾ' : സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ് കോഴിക്കോടിന്...

Read More >>
'സഹപാഠിക്കൊരു വീട്': 'കെയർ' ആദ്യ വീടിന്റെ നിർമാണം തുടങ്ങി

Apr 27, 2026 10:05 AM

'സഹപാഠിക്കൊരു വീട്': 'കെയർ' ആദ്യ വീടിന്റെ നിർമാണം തുടങ്ങി

'സഹപാഠിക്കൊരു വീട്': 'കെയർ' ആദ്യ വീടിന്റെ നിർമാണം...

Read More >>
Top Stories

News Roundup

News from Regional Network