തിരഞ്ഞെടുപ്പിൽ പ്രവാസി വോട്ടുകൾ നിർണ്ണായകമാകും; വാണിമേലിൽ യു.ഡി.എഫ് കൺവൻഷൻ സംഘടിപ്പിച്ചു

തിരഞ്ഞെടുപ്പിൽ പ്രവാസി വോട്ടുകൾ നിർണ്ണായകമാകും; വാണിമേലിൽ യു.ഡി.എഫ് കൺവൻഷൻ സംഘടിപ്പിച്ചു
Apr 30, 2026 11:29 AM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ മുന്നേറ്റത്തിനായി ഗൾഫ് നാടുകളിലെ കെ.എം.സി.സി, ഇൻകാസ് പ്രവർത്തകർ നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗവും വേൾഡ് കെ.എം.സി.സി ഉപാധ്യക്ഷനുമായ സി.വി.എം വാണിമേൽ പ്രസ്താവിച്ചു.

വാണിമേൽ പഞ്ചായത്ത് യു.ഡി.എഫ് കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടത് സർക്കാരിന്റെ പ്രവാസി വിരുദ്ധ നയങ്ങൾക്കും പ്രവാസി വഞ്ചനയ്ക്കുമെതിരെയുള്ള ശക്തമായ വിധിയെഴുത്തായിരിക്കും ഈ തിരഞ്ഞെടുപ്പഫലമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവാസികളുടെ നിരന്തരമായ ആവശ്യങ്ങളെ അവഗണിക്കുകയും അവരെ വഞ്ചിക്കുകയും ചെയ്ത ഭരണകൂടത്തിന് ജനങ്ങൾ മറുപടി നൽകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ബി.കെ മൂസ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നിയോജക മണ്ഡലത്തിലെ നിരവധി യു.ഡി.എഫ് പ്രവർത്തകർ പങ്കെടുത്തു.

എൻ.കെ മുത്തലിബ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

UDF convention organized in Vani Mel

Next TV

Related Stories
ചായത്തണൽ സംഗമം; എടച്ചേരി തണൽ സംഗമത്തിൽ ഒരു കോടിയിലേറെ രൂപയുടെ സഹായം

Apr 30, 2026 11:12 AM

ചായത്തണൽ സംഗമം; എടച്ചേരി തണൽ സംഗമത്തിൽ ഒരു കോടിയിലേറെ രൂപയുടെ സഹായം

എടച്ചേരി തണൽ സംഗമത്തിൽ ഒരു കോടിയിലേറെ രൂപയുടെ...

Read More >>
വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്ക് പേരോട് മുസ്ലിം യൂത്ത് ലീഗിന്റെ സ്നേഹാദരം

Apr 30, 2026 10:14 AM

വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്ക് പേരോട് മുസ്ലിം യൂത്ത് ലീഗിന്റെ സ്നേഹാദരം

മികവ് തെളിയിച്ചവർക്ക് പേരോട് മുസ്ലിം യൂത്ത് ലീഗിന്റെ...

Read More >>
പാതിരാ കറണ്ട് കട്ട്; നാദാപുരം സബ് സ്റ്റേഷനിലേക്ക് യൂത്ത് ലീഗ് പ്രതിഷേധ മാർച്ച്

Apr 29, 2026 07:27 PM

പാതിരാ കറണ്ട് കട്ട്; നാദാപുരം സബ് സ്റ്റേഷനിലേക്ക് യൂത്ത് ലീഗ് പ്രതിഷേധ മാർച്ച്

നാദാപുരം സബ് സ്റ്റേഷനിലേക്ക് യൂത്ത് ലീഗ് പ്രതിഷേധ...

Read More >>
Top Stories

Entertainment News