പഴങ്കാവിൽ ഓവർപാസ് അനുവദിക്കുക; അധികൃതരുടെ കണ്ണ് തുറപ്പിക്കാൻ കൂട്ടയോട്ടം

പഴങ്കാവിൽ ഓവർപാസ് അനുവദിക്കുക; അധികൃതരുടെ കണ്ണ് തുറപ്പിക്കാൻ കൂട്ടയോട്ടം
May 2, 2026 11:53 AM | By Fidha Parvin

വടകര: ( vatakara.truevisionnews.com) ദേശീയപാതയില്‍ പഴങ്കാവ്-ചോളംവയല്‍ ജംഗ്ഷനില്‍ ഓവര്‍പാസ് പണിയണമെന്നാവശ്യപ്പെട്ട് കര്‍മസമിതി സമരം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ന് പഴങ്കാവില്‍ നിന്ന് വടകര ആര്‍ഡിഒ ഓഫീസിലേക്ക് കൂട്ടയോട്ടം നടത്തുമെന്ന് സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പഴങ്കാവ് ഹൈവേ ജംഗ്ഷനില്‍ കര്‍സമിതി നടത്തുന്ന സായാഹ്നധര്‍ണ രണ്ടു മാസം പിന്നിട്ട സാഹചര്യത്തിലാണ് വിഷയത്തിന്റെ ഗൗരവം അധികാരികളില്‍ എത്തിക്കുന്നതിന് കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്. രാവിലെ 8.30ന് പഴങ്കാവ് കൈരളി വായനശാലയ്ക്ക് സമീപം ചരിത്രഗ്രന്ഥകാരന്‍ പി. ഹരീന്ദ്ര നാഥ് കൂട്ടയോട്ടം ഫ്‌ലാഗ്ഓഫ് ചെയ്യും.

പഴങ്കാവ് ഭാഗത്തുനിന്ന് വടകര ടൗണിന്റെ ഹൃദയഭാഗത്തേക്കുള്ള പ്രധാനവഴിയാണ് ആറു വരി ദേശീയപാത പൂര്‍ത്തിയായാല്‍ അടഞ്ഞുപോകുന്നത്. ഇത് പഴങ്കാവ് മേഖലയിലെ ആയിരങ്ങളുടെ സുഗമമായ സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കും. നാട്ടുകാര്‍ക്കു പുറമെ പഴങ്കാവിലെ ഫയര്‍‌സ്റ്റേഷനില്‍ നിന്നുള്ള വാഹനങ്ങളെയും ഇത് ബാധിക്കും. ജംഗ്ഷനില്‍ ഓവര്‍പാസ് അനുവദിക്കുകയാണെങ്കില്‍ ദുരിതം ഒഴിവാകുമെന്ന് കര്‍മസമിതി ചൂണ്ടിക്കാട്ടി. സമിതി ചെയര്‍മാന്‍ അരവിന്ദ് കിങ്‌സ്, കണ്‍വീനര്‍ കെ.സുനില്‍, അനില്‍കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Allow overpass in Pazankavu; Rally to open the eyes of the authorities

Next TV

Related Stories
കടക്ക്  പുറത്ത് ; 'പിണറായി വിജയൻ എം.എൽ.എ സ്ഥാനം രാജിവെക്കണം',ആഞ്ഞടിച്ച് കെ.കെ. രമ എം എൽ എ

May 6, 2026 01:18 PM

കടക്ക് പുറത്ത് ; 'പിണറായി വിജയൻ എം.എൽ.എ സ്ഥാനം രാജിവെക്കണം',ആഞ്ഞടിച്ച് കെ.കെ. രമ എം എൽ എ

കടക്ക് പുറത്ത് ; 'പിണറായി വിജയൻ എം.എൽ.എ സ്ഥാനം രാജിവെക്കണം',ആഞ്ഞടിച്ച് കെ.കെ. രമ എം എൽ എ...

Read More >>
ആദരിച്ചു ; ഡോ. സോമൻ കടലൂരിന് ശിഷ്യരുടെ സ്നേഹാദരം

May 6, 2026 10:51 AM

ആദരിച്ചു ; ഡോ. സോമൻ കടലൂരിന് ശിഷ്യരുടെ സ്നേഹാദരം

ആദരിച്ചു ; ഡോ. സോമൻ കടലൂരിന് ശിഷ്യരുടെ...

Read More >>
മഴക്കെടുതി;മണിയൂരിൽ ശക്തമായ മഴയിലും കാറ്റിലും വീട് തകർന്നു

May 6, 2026 10:41 AM

മഴക്കെടുതി;മണിയൂരിൽ ശക്തമായ മഴയിലും കാറ്റിലും വീട് തകർന്നു

മഴക്കെടുതി;മണിയൂരിൽ ശക്തമായ മഴയിലും കാറ്റിലും വീട്...

Read More >>
യുഡിഎഫ് വിജയാഘോഷത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന യുവാക്കൾക്ക് നേരെ മർദ്ദനമെന്ന് പരാതി, പത്തോളം പേർക്കെതിരെ കേസെടുത്ത് വടകര പൊലീസ്

May 5, 2026 06:30 PM

യുഡിഎഫ് വിജയാഘോഷത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന യുവാക്കൾക്ക് നേരെ മർദ്ദനമെന്ന് പരാതി, പത്തോളം പേർക്കെതിരെ കേസെടുത്ത് വടകര പൊലീസ്

യുഡിഎഫ് വിജയാഘോഷത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന യുവാക്കൾക്ക് നേരെ മർദ്ദനമെന്ന് പരാതി, പത്തോളം പേർക്കെതിരെ കേസെടുത്ത് വടകര...

Read More >>
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

May 5, 2026 10:17 AM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
ഓവർപാസ് വേണം;വടകരയിൽ കുട്ടികളും നാട്ടുകാരും കൂട്ടയോട്ടം നടത്തി

May 5, 2026 09:51 AM

ഓവർപാസ് വേണം;വടകരയിൽ കുട്ടികളും നാട്ടുകാരും കൂട്ടയോട്ടം നടത്തി

ഓവർപാസ് വേണം;വടകരയിൽ കുട്ടികളും നാട്ടുകാരും കൂട്ടയോട്ടം...

Read More >>
Top Stories

News Roundup

Entertainment News