വാണിമേൽ: (nadapuram.truevisionnews.com) പ്രദേശത്തെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരവുമായി വാണിമേൽ സർവീസ് സഹകരണ ബാങ്ക് രംഗത്തിറങ്ങി.
പ്രദേശവാസികളുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ബാങ്കിന്റെ നേതൃത്വത്തിൽ സൗജന്യ കുടിവെള്ള വിതരണ പദ്ധതിക്ക് തുടക്കമായി.
പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ടി.വി. ആണ്ടി നിർവഹിച്ചു. കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിൽ ബാങ്ക് സെക്രട്ടറി ശ്രീരാജ് അധ്യക്ഷത വഹിച്ചു.
ടി.പി. അനീഷൻ ചടങ്ങിൽ സ്വാഗതമാശംസിച്ചു. വേനൽ കടുത്തതോടെ ജലസ്രോതസ്സുകൾ വറ്റിവരണ്ട വാണിമേലിലെ വിവിധയിടങ്ങളിൽ ബാങ്കിന്റെ ഈ ഇടപെടൽ നാട്ടുകാർക്ക് വലിയ ആശ്വാസമാവുകയാണ്.

വരും ദിവസങ്ങളിൽ കൂടുതൽ ദുരിതബാധിത പ്രദേശങ്ങളിലേക്ക് വിതരണം വ്യാപിപ്പിക്കാനാണ് ബാങ്ക് അധികൃതരുടെ തീരുമാനം.
Water distribution under the leadership of Vanimel Service Cooperative Bank




































