May 7, 2026 12:28 PM

തൂണേരി: (nadapuram.truevisionnews.com) തൂണേരിയിൽ യു.ഡി.എഫ് ബൂത്ത് ഏജന്റിന് നേരെ ആക്രമണം. തിരഞ്ഞെടുപ്പ് ദിവസം കള്ളവോട്ട് തടഞ്ഞതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പരാതിയിൽ പറയുന്നു.

തൂണേരി സ്വദേശിയായ പുത്തൻ മഠത്തിൽ പദ്മരാജനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ കായപ്പനച്ചി സ്വദേശിയായ നാച്ചോളി പങ്കജാക്ഷനെതിരെ പോലീസ് കേസെടുത്തു.

ഇന്നലെ രാത്രി 9.45-ഓടെ കായപ്പനച്ചിയിലുള്ള പനാട അശോകന്റെ കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയതായിരുന്നു പദ്മരാജൻ.

അവിടെയെത്തിയ പ്രതി ഇദ്ദേഹത്തെ തടഞ്ഞുവെച്ച് അസഭ്യം പറയുകയും കൈകൊണ്ട് മർദ്ദിക്കുകയും ചെയ്യുകയായിരുന്നു. ഇതിനുപുറമെ കല്ലുകൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പ് ദിവസം സി.പി.എം അനുഭാവിയായ പങ്കജാക്ഷൻ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചത് യു.ഡി.എഫ് ബൂത്ത് ഏജന്റായ പദ്മരാജൻ തടഞ്ഞിരുന്നു. ഇതിലുള്ള വിരോധം തീർക്കാനാണ് ആക്രമണത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു.

Attack on UDF booth agent in Thuneri

Next TV

Top Stories










News Roundup