വാണിമേലിൽ മുസ്ലിം ലീഗിന്റെ കൊടിമരം തകർത്തു; പ്രതിഷേധവുമായി പ്രവർത്തകർ

വാണിമേലിൽ മുസ്ലിം ലീഗിന്റെ കൊടിമരം തകർത്തു; പ്രതിഷേധവുമായി പ്രവർത്തകർ
May 7, 2026 01:53 PM | By Krishnapriya S R

വാണിമേൽ: (nadapuram.truevisionnews.com) പാക്കോയി പീടികയ്ക്ക് സമീപം മുസ്ലിം ലീഗിന്റെ കൊടിമരം തകർത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് കൊടിമരം തകർത്ത നിലയിൽ കണ്ടെത്തിയത്.

സംഭവത്തെത്തുടർന്ന് വളയം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രകോപനത്തിന് ഇടനൽകാതെ, തകർത്ത കൊടിമരം മുസ്ലിം ലീഗ് പ്രവർത്തകർ ഉടൻതന്നെ പുനഃസ്ഥാപിച്ചു.

കൊടിമരം പുനഃസ്ഥാപിച്ചതിന് പിന്നാലെ പാക്കോയിയിൽ പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. മൊയ്തുഹാജി പൊതുയോഗം ഉദ്ഘാടനം ചെയ്തു.

ആഷിഖ് കുനിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപ്പഞ്ചായത്ത് അംഗം അഷ്റഫ് കൊറ്റാല, സി.പി.സി. ആലിക്കുട്ടി, കെ.ടി.കെ. റാഷിദ്, റംഷിദ് ചേരനാണ്ടി, ജംഷിദ് വെള്ളിയോട്, കെ.പി. യൂനുസ് തുടങ്ങിയ പ്രമുഖ നേതാക്കൾ സംസാരിച്ചു.

പ്രദേശത്ത് സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു.

Muslim League flagpole destroyed in Vani Mela

Next TV

Related Stories
ഓവുചാലുകളില്ല; റോഡിലെ വെള്ളക്കെട്ടിൽ വ്യാപാരികളും യാത്രക്കാരും പൊറുതിമുട്ടുന്നു

May 7, 2026 02:08 PM

ഓവുചാലുകളില്ല; റോഡിലെ വെള്ളക്കെട്ടിൽ വ്യാപാരികളും യാത്രക്കാരും പൊറുതിമുട്ടുന്നു

റോഡിലെ വെള്ളക്കെട്ടിൽ വ്യാപാരികളും യാത്രക്കാരും...

Read More >>
രാഷ്ട്രീയ വിരോധം: വാണിമേലിൽ യുവാക്കളെ തടഞ്ഞുനിർത്തി ആക്രമിച്ചതായി പരാതി

May 7, 2026 01:10 PM

രാഷ്ട്രീയ വിരോധം: വാണിമേലിൽ യുവാക്കളെ തടഞ്ഞുനിർത്തി ആക്രമിച്ചതായി പരാതി

വാണിമേലിൽ യുവാക്കളെ തടഞ്ഞുനിർത്തി ആക്രമിച്ചതായി...

Read More >>
വിജയപ്രകടനം; എടച്ചേരിയിൽ അഭിജിത്തിന്റെ വിജയം ആഘോഷമാക്കി യുഡിഎഫ് പ്രവർത്തകർ

May 7, 2026 10:28 AM

വിജയപ്രകടനം; എടച്ചേരിയിൽ അഭിജിത്തിന്റെ വിജയം ആഘോഷമാക്കി യുഡിഎഫ് പ്രവർത്തകർ

എടച്ചേരിയിൽ അഭിജിത്തിന്റെ വിജയം ആഘോഷമാക്കി യുഡിഎഫ്...

Read More >>
ആശ്വാസം; വാണിമേൽ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ജലവിതരണം ആരംഭിച്ചു

May 7, 2026 10:13 AM

ആശ്വാസം; വാണിമേൽ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ജലവിതരണം ആരംഭിച്ചു

വാണിമേൽ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ...

Read More >>
Top Stories

News Roundup