നാദാപുരം: (nadapuram.truevisionnews.com) തണ്ണീർപന്തലിൽ അമിതവേഗതയിൽ വന്ന കാറിടിച്ച് യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. പൊന്മേരി പറമ്പിൽ സ്വദേശി കണ്ടോത്ത് അജ്‍ഫാന (23) നാണ് പരിക്കേറ്റത്.
മെയ് 4-ന് പകൽ 11.30-ഓടെ തണ്ണീർപന്തൽ കനാൽ റോഡിലായിരുന്നു അപകടം. തണ്ണീർപന്തൽ ഭാഗത്തേക്ക് റോഡിന്റെ വലതുവശത്തുകൂടി നടന്നുപോവുകയായിരുന്ന അജ്‍ഫാനയെ പുറകിൽ നിന്നെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
KL 84 0042 നമ്പർ കാറാണ് അപകടമുണ്ടാക്കിയത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ വലതുകാലിലെ കണങ്കാലിനും ഇടത് തോളെല്ലിനും പൊട്ടലേറ്റു. മനുഷ്യജീവന് അപകടം സംഭവിക്കാവുന്ന രീതിയിൽ അശ്രദ്ധമായും അവിവേകമായും വാഹനമോടിച്ചതിന് കാർ ഡ്രൈവർക്കെതിരെ നാദാപുരം പോലീസ് കേസെടുത്തു.
Pedestrian seriously injured after being hit by car in Thanneerpanthal


































