May 13, 2026 07:40 PM

നാദാപുരം : മഴയെത്തുന്നതോടെ വാണിമേൽ പുഴയിലെ വിഷ്ണുമംഗലം ബണ്ട് വിതയ്ക്കുന്ന ദുരിതം നേരിൽ കാണാൻ എഡിഎം നേരിട്ടെത്തി.

നിയുക്ത എംഎൽഎ കെ എം അഭിജിത്ത് ആവശ്യപ്പെട്ടതനുസരിച്ചാണ് കളക്ടർ അവധിയിലായ സാഹചര്യത്തിൽ ദുരന്ത നിവാരണത്തിൻ്റെ ചുമതല വഹിക്കുന്ന എഡിഎം പി അഖിൽ വിഷ്ണുമംഗലം ബണ്ട് സന്ദർശിച്ച് ജനപ്രതിനിധികളിൽ നിന്നും നാട്ടുകാരിൽ നിന്നും വിവരം ശേഖരിച്ചത് .


ഇറിഗേഷൻ വകുപ്പിലെയും ജല അതോറിറ്റിയിലെയും ഉദ്യോഗ്രസ്ഥരും സ്ഥലത്തെത്തി. മഴ ശക്തമാകുമുമ്പേ വിഷ്ണുമംഗലം ബണ്ടിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയും അടിയന്തരമായി നീക്കണമെന്ന് നിയുക്ത എം എൽഎ കെ എം അഭിജിത്ത് ആവശ്യപ്പെട്ടു.

"എനിയൊരു പ്രളയ ദുരന്തം ഉണ്ടാകരുത് , ഇവിടെ നാല് പഞ്ചായത്തുകളിലെ ജനങ്ങൾക്ക് സുരക്ഷ ഒരുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് ദുരിതാശ്വാസം നൽകിയിട്ട് കാര്യമില്ല. മുൻകരുതലാണ് വേണ്ടത്.

വാണിമേൽ പുഴയിൽ ഓരോ വർഷവും നിരവധി മനുഷ്യജീവനുകളാണ് പൊലിയുന്നത്. വെള്ളം കയറിയുള്ള നാശ നഷ്‌ടവും വലുതാണ്. ഇതിനെല്ലാം ശാശ്വത പരിഹാരം ഉണ്ടാകണമെന്നും ഉദ്യോഗസ്ഥരോട് അഭിജിത്ത് ആവശ്യപ്പെട്ടു.


വിഷ്ണുമംഗലം ബണ്ടിൻ്റെ അശാസത്രീയ നിർമ്മാണം കാരണം പതിറ്റാണ്ടുകളായി വലിയ നാശനഷ്‌ടമാണ് ഉണ്ടാകുന്നതെന്നും സ്വന്തം പിതാവിൻ്റെത് ഉൾപ്പെടെ നിരവധി പേർക്ക് ജീവൻ പൊലിഞ്ഞകാര്യം നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സഫീറ മൂന്നാം കുനിയും ഉദ്യോഗസ്ഥരോട് വിശദീകരിച്ചു.

വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് വാണിമേൽ പുഴ നവീകരിക്കാൻ ആറ് കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു.

വാണിമേൽ ഭാഗത്തും വിഷ്ണുമംഗലം ബണ്ടിൻ്റെ താഴെ തൂണേരി പഞ്ചായത്തിൻ്റെ ഭാഗങ്ങളിൽ വരെ പുഴയിൽ അടിഞ്ഞ് കൂടിയ ചെളിയും മണ്ണും കല്ലുകളും നീക്കി പുഴയുടെ നവീകരണം പദ്ധതിക്ക് ഇറിഗേഷൻ വകുപ്പ് ടെണ്ടർ നടപടി പൂർത്തിയാക്കിയിട്ടുണ്ട്.

എന്നാൽ വിഷ്ണുമംഗലം ബണ്ടും പരിസരവും ജല അതോറിറ്റിയുടെ കീഴിലായതിനാൽ ഇവിടെ നവീകരണത്തിന് പദ്ധതിയില്ല. ജല അതോറിറ്റി തയ്യാറാക്കിയ പദ്ധതികൾക്ക് ഇതുവരെ സർക്കാൻ അനുമതി ലഭിച്ചിട്ടില്ല.

ഇറിഗേഷൻ അസി. എഞ്ചിനിയർ കെ ദിവ്യ, ഓവർസിർമാരായ സോബിയ , ടി ദിവ്യ എന്നിവരും വാട്ടർ അതോറിറ്റി അസി. എഞ്ചിനിയർ പ്രജിലേഷും എഡിഎമ്മിനു മുമ്പാകെ കാര്യങ്ങൾ വിശദീകരിച്ചു.

നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. കെ. എം രഘുനാഥ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഖില മര്യാട്ട് , ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വി പി റിനീഷ്, സിപി ഇബ്രാഹിം , ജുമൈല മെഹറൂഫ് , ഉമേഷ് പി എന്നിവരും വിഷ്ണുമംഗലം പുഴ സംരക്ഷണ സമിതി പ്രവർത്തകരായ

കോടി കണ്ടി മൊയ്തു, അബുബക്കർ ചെറുവത്ത്, പി.കെ സൂപ്പി മാസ്റ്റർ, വി.പി റഫീഖ് തുടങ്ങിയവരും എ ഡി എം മുമ്പാകെ ദുരിതം വിശദീകരിക്കാൻ എത്തിയിരുന്നു.

Vanimel Puzha, Vishnumangalam Bund, appointed MLA KM Abhijith, ADM

Next TV

Top Stories










News Roundup