നേരിന്റെ നേർവായനയ്ക്ക്; നാദാപുരത്ത് ജില്ലാ നുസ്‌റത്ത് കൺവൻഷൻ നടന്നു

നേരിന്റെ നേർവായനയ്ക്ക്; നാദാപുരത്ത് ജില്ലാ നുസ്‌റത്ത് കൺവൻഷൻ നടന്നു
May 14, 2026 10:47 AM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) സുന്നി യുവജന ഫെഡറേഷൻ 'നേരിന്റെ നേർവായനയ്ക്ക്' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന നുസ്‌റത്ത് കാമ്പയിന്റെ ഭാഗമായി ജില്ലാ കൺവൻഷൻ നാദാപുരത്ത് നടന്നു.

നാദാപുരം വ്യാപാരഭവനിൽ നടന്ന കൺവൻഷൻ കേരളാ സുന്നി ജമാഅത്ത് ജനറൽ സെക്രട്ടറി സിറാജുദ്ദീൻ മൗലവി വിരമംഗലം ഉദ്ഘാടനം ചെയ്തു. 1967-ൽ താജുൽ ഉലമാ കെ.കെ. സദഖത്തുല്ല മൗലവിയുടെ നേതൃത്വത്തിൽ ആരംഭിച്ച നുസ്‌റത്ത് മാസികയുടെ പുനഃപ്രസിദ്ധീകരണത്തോടനുബന്ധിച്ചാണ് ഈ വിപുലമായ കാമ്പയിൻ സംഘടിപ്പിക്കുന്നത്.

ഇസ്ഹാഖി കീഴന അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊടക്കൽ ഹാശിം തങ്ങൾ പി.വി. മുഹമ്മദ് മൗലവിയെ വരി ചേർത്തു കൊണ്ട് വരിസംഖ്യ ശേഖരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഒ.പി. മുജീബ് വഹബി, ഡോ. റാശിദ് പള്ളിയത്ത്, കെ.യു. ഇസ്ഹാഖ് ഖാസിമി, സി.പി. ആശിഖ് ഫലാഹി, അബ്ദുസ്സലാം തുഹ്ഫി പേരാമ്പ്ര, യൂസുഫ് ഫലാഹി കാക്കുനി, ജഅ്‌ഫർ മാസ്റ്റർ എളയടം തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു.

District Nusrat Convention held in Nadapuram

Next TV

Related Stories
അമിതവേഗതയിൽ എത്തിയ സ്കൂട്ടർ നിർത്താൻ സിഗ്നൽ നൽകി; പോലീസിനെ വെട്ടിച്ച് വമ്പൻ പാച്ചിൽ, കേസെടുത്തു

May 14, 2026 11:16 AM

അമിതവേഗതയിൽ എത്തിയ സ്കൂട്ടർ നിർത്താൻ സിഗ്നൽ നൽകി; പോലീസിനെ വെട്ടിച്ച് വമ്പൻ പാച്ചിൽ, കേസെടുത്തു

പോലീസ് പരിശോധനയ്ക്കിടെ നിർത്താതെ പോയ സ്കൂട്ടർ യാത്രക്കാരനെതിരെ...

Read More >>
പഠനം ഇനി ഹൈടെക്; തൂണേരിയിലെ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു

May 14, 2026 10:29 AM

പഠനം ഇനി ഹൈടെക്; തൂണേരിയിലെ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു

തൂണേരിയിലെ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം...

Read More >>
വളയം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യൻ ഒഴിവ്; അഭിമുഖം 21-ന്

May 14, 2026 10:17 AM

വളയം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യൻ ഒഴിവ്; അഭിമുഖം 21-ന്

വളയം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യൻ...

Read More >>
ശുചിത്വ പരിശോധന കർശനം; നാദാപുരത്ത് സ്ഥാപനങ്ങൾ അടപ്പിച്ചു, 90,000 രൂപ പിഴ ചുമത്തി

May 14, 2026 09:58 AM

ശുചിത്വ പരിശോധന കർശനം; നാദാപുരത്ത് സ്ഥാപനങ്ങൾ അടപ്പിച്ചു, 90,000 രൂപ പിഴ ചുമത്തി

നാദാപുരത്ത് സ്ഥാപനങ്ങൾ അടപ്പിച്ചു, 90,000 രൂപ പിഴ...

Read More >>
Top Stories

GCC News