ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) കച്ചേരി പൊതുജന വായനശാല സംഘടിപ്പിച്ച അവധികാല ക്യാമ്പും വായനാക്കളരിയും സമാപിച്ചു. വിവിധ ദിവസങ്ങളിലായി കഥാ കവിതാ രചനകൾ,റീഡിങ് തിയേറ്റർ,പഠനപര്യടനം,അഭിനയക്കളരി,നാടൻ പാട്ട്,അഭിമുഖങ്ങൾ, സംവാദങ്ങൾ, തുടങ്ങിയ പരിപാടികൾ കുട്ടികൾക്ക് നവ്യാനുഭവമായി.
വിവിധ ദിവസങ്ങളിലായി ഭരതൻ കുട്ടോത്ത്, വിപിആർ വെള്ളൂർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വിനി രാജീവ്, ഡോ. ദിലീപ് കോട്ടേമ്പ്രം,വളക്കുളത്തിൽ കുഞ്ഞിരാമൻ, എം രാജൻ, എ കെ അഭിലാഷ്,വത്സരാജ് മണലാട്ട് ,ഇ എം ഷാജി പാട്ടുപുര, സി കെ ശശി, സുമേഷ് തിരുമ്പാലിൽ തുടങ്ങിയവർ ക്‌ളാസുകൾ കൈകാര്യം ചെയ്തു.
സമാപനയോഗം വടകര താലൂക്ക് ലൈബ്രറി കൌൺസിൽ വൈസ് പ്രസിഡന്റ് പി എം നാണു ഉദ്ഘാടനം ചെയ്തു, ടി കെ രഞ്ജിത്ത് കുമാർ അധ്യക്ഷനായി, വായനക്കളരി റിസോർസ് പേഴ്സൺ ദിനേശൻ മൊകേരി, ക്യാമ്പ് ഡയറക്ടർ എ കെ ഹരിദാസൻ, കെ പി രമേശൻ, പ്രദീപ് കേളോത്ത്, രാജീവ് ഇ എം, പവിത്രൻ ഇ കെ എന്നിവർ സംസാരിച്ചു.
Holiday camp and reading club concluded



































