നാദാപുരം: (nadapuram.truevisionnews.com) കായപ്പനച്ചി ബസ് സ്റ്റോപ്പിന് സമീപം പൊതുസ്ഥലത്ത് ലഹരിമരുന്നിന് അടിമപ്പെട്ട് സ്വയം നിയന്ത്രിക്കാനാവാതെ ബഹളം വെക്കുകയും പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുകയും ചെയ്ത യുവാവിനെ പോലീസ് പിടികൂടി.
വളയം സ്വദേശിയായ മണിയലേമ്മൽ ശശിയെയാണ് പോലീസ് പിടികൂടിയത്. ഇന്നലെ ഉച്ചയ്ക്ക് 12.45-ഓടെയായിരുന്നു സംഭവം. ക്രമസമാധാന പാലനത്തിന്റെ ഭാഗമായി പട്രോളിങ് നടത്തുകയായിരുന്ന സബ്ഇൻസ്പെക്ടർ കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് യുവാവിനെ പിടികൂടിയത് .
ലഹരിയുടെ സ്വാധീനത്തിൽ കലഹസ്വഭാവം കാണിച്ച ഇയാൾ ബസ് കാത്തുനിന്നവർക്കും മറ്റ് യാത്രക്കാർക്കും വലിയ രീതിയിൽ ബുദ്ധിമുട്ടുണ്ടാക്കുകയായിരുന്നു. തുടർന്ന് പോലീസ് ഇടപെട്ട് ഇയാളെ തടയുകയും കുറ്റകൃത്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയ ശേഷം 35 (3) BNSS പ്രകാരം നോട്ടീസ് നൽകി വിട്ടയക്കുകയും ചെയ്തു.
Youth arrested for causing public nuisance in Kayappanachi










































