വടകര: (vatakara.truevisionnews.com) ആഗോള കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ശക്തമായ പ്രതിരോധവും സന്ദേശവുമായി വടകര റെയിൽവേ സ്റ്റേഷനിൽ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന പരിസ്ഥിതി ക്യാമ്പയിന് തുടക്കമായി. ലോക പരിസ്ഥിതി ദിനമായ ജൂൺ 5-നാണ് ഈ വിപുലമായ പ്രവർത്തനങ്ങൾ സമാപിക്കുന്നത്.
ഓരോ ദിവസവും കൃത്യമായ പ്ലാനുകളോടെയാണ് റെയിൽവേ ഈ വർഷത്തെ പരിപാടികൾ ചാർട്ട് ചെയ്തിരിക്കുന്നത്. ക്യാമ്പയിന്റെ ആദ്യ ഘട്ടമായി മെയ് 15 മുതൽ 18 വരെ യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി വിപുലമായ ബോധവൽക്കരണ പരിപാടികൾ നടക്കും.
ക്യാമ്പയിന്റെ രണ്ടാം ഘട്ടമായ മെയ് 19 മുതൽ ജൂൺ 5 വരെ വടകര റെയിൽവേ സ്റ്റേഷനും പരിസരവും കേന്ദ്രീകരിച്ച് വൻ ശുചീകരണ പ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. വിവിധ സന്നദ്ധ സംഘടനകൾക്ക് പുറമെ എൻ.എസ്.എസ് , എൻ.സി.സി കേഡറ്റുകളും ഈ മാസ് ക്ലീനിംഗ് ഡ്രൈവിന്റെ ഭാഗമാകും.
വടകരയിലെ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ മണലിൽ മോഹനൻ പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ സൂപ്രണ്ട് മനേഷ് ടി.പി ചടങ്ങിൽ പങ്കെടുത്തവർക്ക് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആർപിഎഫ് എസ്.ഐ ധന്യ ടി.എം, കൊമേഴ്സ്യൽ സൂപ്രണ്ട് ബിന്ദു വില്യംസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ വിപിൻ അശോക് സ്വാഗതവും ശ്യാംരാജ് പി നന്ദിയും പറഞ്ഞു.
Vadakara station will now be sparkling; Two-week environmental campaign begins









































