നാദാപുരം: (nadapuram.truevisionnews.com) എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ നാദാപുരം മേഖലയിലെ വിദ്യാർത്ഥികൾക്ക് വേറിട്ട അനുമോദനം ഒരുക്കി കെ പി ചായ്. മേഖലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് എ പ്ലസ് കരസ്ഥമാക്കിയ നൂറിലേറെ വിദ്യാർഥികളെയാണ് സ്ഥാപനത്തിൽ വിളിച്ചുവരുത്തി സൽക്കരിക്കുകയും ഉപഹാരം സമർപ്പിക്കുകയും ചെയ്തത്.
ദുബായ് കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് കെ പി മുഹമ്മദിൻ്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ പുതുതായി തുടങ്ങിയ എക്സ്പ്രസ് കൗണ്ടറിൻ ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ചാണ് അനുമോദനവും നടന്നത്.. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സഫീറ മൂന്നാംകുനി ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി.
കെ പി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്‌ടർ കെ പി മുഹമ്മദ് ചടങ്ങിൽ അധ്യക്ഷനായി. നാദാപുരം ഗ്രാമപഞ്ചായത്ത് അംഗം അബ്ബാസ് കണയ്ക്കൽ, നാദാപുരം സഹകരണ അർബൻ ബാങ്ക് ചെയർമാൻ എം കെ അഷ്റഫ്,
ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ, വ്യാപാരി വ്യവസായി പ്രതിനിധി ഹാരിസ് മാത്തോട്ടത്തിൽ, കെ പി കുഞ്ഞബ്‌ദുല്ല ഹാജി, സി രാകേഷ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
'KP Chai' sweetened for winners; Special felicitation for students who secured A+ in Nadapuram








































