പാറക്കടവ്: (nadapuram.truevisionnews.com) വിലക്കയറ്റം മൂലമുണ്ടാകുന്ന ഭാരിച്ച പഠന ചിലവിന് ആശ്വാസവുമായ് ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് പാറക്കടവിൽ സ്പെഷ്യൽ സ്കൂൾ വിപണി ആരംഭിച്ചു. പാറക്കടവ് പാനൂർ റോഡിൽ നീതി കോംപ്ലക്സിൽ ആരംഭിച്ച വിപണിയുടെ ഉദ്ഘാടനം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രതീഷ് നിർവ്വഹിച്ചു.
ബാങ്ക് പ്രസിഡന്റ് പി.സുരേന്ദ്രൻ അധ്യക്ഷനായിരുന്നു. ബാങ്ക് ഡയറക്ടർമാരായ ജെ.കെ.ബാലൻ, കെ.പി.മോഹൻദാസ്, പി.കെ.അനിൽ, കെ.സ്മിത, പി.ബിനു, കെ.പി.രാജീവൻ, പി.കെ.ഷാനി, നന്ദിനി എൻ, പി.കെ. സിൻസിൽ, കെ.രമേശൻ, പി.കെ. രജിന എന്നിവർ സംസാരിച്ചു.
Chekyad Cooperative Bank Special School Market launched at affordable prices








































