അരൂർ : (nadapuram.truevisionnews.com) ജീവകാരുണ്യ പ്രവർത്തകനും കോൺഗ്രസ് പ്രാദേശിക നേതാവുമായിരുന്ന പെരുമുണ്ടച്ചേരിയിലെ ഒ. നാരായണൻ മാസ്റ്ററുടെ ഏഴാം ചരമവാർഷിക ദിനം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.
വീട്ടുവളപ്പിലെ സ്‌മൃതിമണ്ഡപത്തിൽ പ്രവർത്തകരും ബന്ധുക്കളും സുഹൃത്തുക്കളും പുഷ്പാർച്ചന നടത്തി. അനുസ്മരണ സമ്മേളനം ഡി.സി.സി മെമ്പർ കെ. സജീവൻ ഉദ്ഘാടനം ചെയ്തു. പി.ടി.കെ. പ്രവീൺ അധ്യക്ഷത വഹിച്ചു. സി.കെ. ശാരിഷ്, കെ.പി. ശ്രീധരൻ മാസ്റ്റർ, അംബ്രോളി രവി, നാണു, പി.കെ. രാധാകൃഷ്ണൻ, പി.ഇ. ഗോപാലൻ, പി.കെ. രവീന്ദ്രൻ, കെ. മോഹനൻ എന്നിവർ പ്രസംഗിച്ചു.
Philanthropist O. Narayanan observed the seventh death anniversary of Master










































