May 18, 2026 03:02 PM

നാദാപുരം: (nadapuram.truevisionnews.com) കുടുംബസംഗമത്തിനിടെ വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ സഹോദരിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു.

നാദാപുരം സ്വദേശിയായ തൊടുവയിൽ ജാസ്മിൻ (38) നാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ജാസ്മിന്റെ സഹോദരൻ ഹാഷിമിനെതിരെയാണ് നാദാപുരം പോലീസ് കേസെടുത്തത്. കഴിഞ്ഞ മെയ് 14-ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ കുമ്മങ്കോട്ടുള്ള പരാതിക്കാരിയുടെ ജ്യേഷ്ഠൻ നവാസിന്റെ വീട്ടിൽ വെച്ചായിരുന്നു സംഭവം.

കുടുംബസംഗമത്തിനിടെ വാട്‌സാപ്പ് ഗ്രൂപ്പിൽ ഉൾപ്പെടുത്താത്തതുമായി ബന്ധപ്പെട്ട് ഹാഷിമും ജാസ്മിനും തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു. തർക്കം രൂക്ഷമായതോടെ കട്ടിലിൽ ഇരിക്കുകയായിരുന്ന ജാസ്മിനെ പ്രതി തടഞ്ഞുവെക്കുകയും, മുടിയിൽ കുത്തിപ്പിടിച്ച് ക്രൂരമായി മർദ്ദിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

മുഖത്തടിക്കുകയും ചവിട്ടുകയും ചെയ്ത ശേഷം യുവതിയെ കട്ടിലിൽ നിന്ന് താഴേക്ക് വലിച്ചിട്ട് പരിക്കേൽപ്പിച്ചതായും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നുണ്ട്. പരിക്കേറ്റ യുവതിയുടെ പരാതിയിൽ നാദാപുരം പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Case filed against elder brother who assaulted sister during family gathering

Next TV

Top Stories










News Roundup






Entertainment News