നാദാപുരം: (nadapuram.truevisionnews.com) കുറ്റ്യാടി മണ്ഡലം നിയുക്ത എം.എൽ.എ പാറക്കൽ അബ്ദുള്ളയ്ക്ക് പുതിയ മന്ത്രിസഭയിൽ സ്ഥാനം നൽകാത്തതിനെതിരെ യൂത്ത് ലീഗ് പ്രവർത്തകർ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങി.
ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ പുറമേരി ടൗണിലാണ് ഇരുപതോളം വരുന്ന പ്രവർത്തകർ ചേർന്ന് പ്രതിഷേധ പ്രകടനം നടത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ നിന്ന് മുസ്ലിം ലീഗിന്റെ ആറ് പ്രതിനിധികൾ വിജയിച്ചിട്ടും, അവരിൽ ഒരാളെപ്പോലും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതിൽ പ്രവർത്തകർ കടുത്ത അമർഷം രേഖപ്പെടുത്തി.
മലബാറിലെ പ്രധാന കേന്ദ്രമായിട്ടും കോഴിക്കോട് ജില്ലയെ യു.ഡി.എഫ് നേതൃത്വം പൂർണ്ണമായും അവഗണിച്ചതായും, അർഹമായ പ്രാതിനിധ്യം നൽകാത്തത് വോട്ടർമാരോടുള്ള വഞ്ചനയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
Youth League protests in Kozhikode, alleging that Kozhikode has been ignored










































