കല്ലാച്ചി, ഉമ്മത്തൂർ, കോക്കല്ലൂർ വിദ്യാലയങ്ങളിൽ അധ്യാപക ഒഴിവ്; ഉദ്യോഗാർത്ഥികൾക്ക് അവസരം

കല്ലാച്ചി, ഉമ്മത്തൂർ, കോക്കല്ലൂർ വിദ്യാലയങ്ങളിൽ അധ്യാപക ഒഴിവ്; ഉദ്യോഗാർത്ഥികൾക്ക് അവസരം
May 18, 2026 11:47 AM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) മലബാറിലെ വിവിധ വിദ്യാലയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവുകളിലേക്ക് അഭിമുഖം നടക്കുന്നു. കല്ലാച്ചി ഗവൺമെന്റ് യു.പി സ്കൂളിൽ എൽ.പി, യു.പി വിഭാഗം അധ്യാപകർ, ഹിന്ദി, സംസ്കൃതം അധ്യാപകർ എന്നിവരുടെ ദിവസവേതന അടിസ്ഥാനത്തിലുള്ള നിയമനത്തിനായുള്ള അഭിമുഖം ഈ മാസം 20-ാം തീയതി രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ വെച്ച് നടക്കും.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. പാറക്കടവ് ഉമ്മത്തൂർ എസ്.ഐ. ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി ഹിസ്റ്ററി (ജൂനിയർ), എച്ച്.എസ്.എസ്.ടി ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലാണ് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നത്.

ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 8 തിങ്കളാഴ്ച രാവിലെ 10 മണിക്ക് പ്ലസ്ടു വിഭാഗം ഓഫീസിൽ കൂടിക്കാഴ്ചയ്ക്കായി എത്തേണ്ടതാണ്. ബാലുശ്ശേരി കോക്കല്ലൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിലെ വിവിധ താത്കാലിക ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച ഈ മാസം 21-ാം തീയതി വ്യാഴാഴ്ച രാവിലെ 11 മണിക്ക് നടക്കും.

എച്ച്.എസ്.എ ഫിസിക്കൽ സയൻസ് (ഒന്ന്), അറബിക് (രണ്ട്), മലയാളം (ഒന്ന്), സോഷ്യൽ സയൻസ് (ഒന്ന്), സംസ്കൃതം (ഒന്ന്), പി.ഇ.ടി (ഒന്ന്) എന്നിങ്ങനെയാണ് ഒഴിവുകൾ. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സെറ്റ് പകർപ്പുകളുമായി സ്കൂളിൽ നേരിട്ട് ഹാജരാകേണ്ടതാണ്.

Teacher vacancies in Kallachi, Ummathur and Kokallur schools

Next TV

Related Stories
മികവുത്സവം; തുല്യതാ പരീക്ഷാ വിജയികളെ ആദരിച്ച് നാദാപുരം ഗ്രാമപഞ്ചായത്ത്

May 18, 2026 11:36 AM

മികവുത്സവം; തുല്യതാ പരീക്ഷാ വിജയികളെ ആദരിച്ച് നാദാപുരം ഗ്രാമപഞ്ചായത്ത്

തുല്യതാ പരീക്ഷാ വിജയികളെ ആദരിച്ച് നാദാപുരം...

Read More >>
'അയാൾ ഹീറോയാടാ'; ഓട്ടോയിൽ നിന്ന് കിട്ടിയ പണം ഉടമയ്ക്ക് തിരികെ നൽകി ഡ്രൈവർ മാതൃകയായി

May 18, 2026 10:45 AM

'അയാൾ ഹീറോയാടാ'; ഓട്ടോയിൽ നിന്ന് കിട്ടിയ പണം ഉടമയ്ക്ക് തിരികെ നൽകി ഡ്രൈവർ മാതൃകയായി

ഓട്ടോയിൽ നിന്ന് കിട്ടിയ പണം ഉടമയ്ക്ക് തിരികെ നൽകി ഡ്രൈവർ...

Read More >>
Top Stories










News Roundup






News from Regional Network





Entertainment News