പശുക്കിടാവ് ചത്തു; വളയത്ത് കനത്ത ഇടിമിന്നൽ, വീടിന്റെ വയറിങ് പൂർണ്ണമായും കത്തിനശിച്ചു

പശുക്കിടാവ് ചത്തു; വളയത്ത് കനത്ത ഇടിമിന്നൽ, വീടിന്റെ വയറിങ് പൂർണ്ണമായും കത്തിനശിച്ചു
May 18, 2026 12:41 PM | By Krishnapriya S R

വളയം: (nadapuram.truevisionnews.com) കനത്ത ഇടിമിന്നലിൽ വളയത്ത് പശുക്കിടാവ് ചാവുകയും വീടിന് വ്യാപക നാശനഷ്ടം സംഭവിക്കുകയും ചെയ്തു. വളയം നിരവുമലയിലെ കിണറുള്ള പറമ്പത്ത് നാണുവിന്റെ വീട്ടിലാണ് ഞായറാഴ്ച രാത്രി ഒൻപത് മണിയോടെ ശക്തമായ ഇടിമിന്നലേറ്റത്.

മിന്നലിന്റെ ആഘാതത്തിൽ നാണുവിന്റെ വീടിന്റെ വയറിങ് പൂർണ്ണമായും കത്തിയമർന്നു. മഴയോടൊപ്പം ഉണ്ടായ ശക്തമായ ഇടിമിന്നൽ തൊഴുത്തിലേക്ക് അടിച്ചതിനെ തുടർന്നാണ് ആലയിൽ കെട്ടിയിട്ടിരുന്ന പശുക്കിടാവ് സംഭവസ്ഥലത്തുതന്നെ ചത്തത്.

പശുക്കിടാവിന്റെ അമ്മ പശുവിനും മിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രാത്രിയിലെ അപ്രതീക്ഷിത മിന്നലിൽ പ്രദേശത്ത് വലിയ രീതിയിലുള്ള ഭീതിയാണ് പരന്നത്.

Heavy thunderstorm in the ring

Next TV

Related Stories
കല്ലാച്ചി, ഉമ്മത്തൂർ, കോക്കല്ലൂർ വിദ്യാലയങ്ങളിൽ അധ്യാപക ഒഴിവ്; ഉദ്യോഗാർത്ഥികൾക്ക് അവസരം

May 18, 2026 11:47 AM

കല്ലാച്ചി, ഉമ്മത്തൂർ, കോക്കല്ലൂർ വിദ്യാലയങ്ങളിൽ അധ്യാപക ഒഴിവ്; ഉദ്യോഗാർത്ഥികൾക്ക് അവസരം

കല്ലാച്ചി, ഉമ്മത്തൂർ, കോക്കല്ലൂർ വിദ്യാലയങ്ങളിൽ അധ്യാപക...

Read More >>
മികവുത്സവം; തുല്യതാ പരീക്ഷാ വിജയികളെ ആദരിച്ച് നാദാപുരം ഗ്രാമപഞ്ചായത്ത്

May 18, 2026 11:36 AM

മികവുത്സവം; തുല്യതാ പരീക്ഷാ വിജയികളെ ആദരിച്ച് നാദാപുരം ഗ്രാമപഞ്ചായത്ത്

തുല്യതാ പരീക്ഷാ വിജയികളെ ആദരിച്ച് നാദാപുരം...

Read More >>
'അയാൾ ഹീറോയാടാ'; ഓട്ടോയിൽ നിന്ന് കിട്ടിയ പണം ഉടമയ്ക്ക് തിരികെ നൽകി ഡ്രൈവർ മാതൃകയായി

May 18, 2026 10:45 AM

'അയാൾ ഹീറോയാടാ'; ഓട്ടോയിൽ നിന്ന് കിട്ടിയ പണം ഉടമയ്ക്ക് തിരികെ നൽകി ഡ്രൈവർ മാതൃകയായി

ഓട്ടോയിൽ നിന്ന് കിട്ടിയ പണം ഉടമയ്ക്ക് തിരികെ നൽകി ഡ്രൈവർ...

Read More >>
Top Stories

News Roundup

Entertainment News