ടൗൺ നവീകരണം പെട്ടന്ന് പൂർത്തീകരിക്കുക- വ്യാപാരി വ്യവസായി ഏകോപന സമിതി

ടൗൺ നവീകരണം പെട്ടന്ന് പൂർത്തീകരിക്കുക- വ്യാപാരി വ്യവസായി ഏകോപന സമിതി
May 19, 2026 06:02 PM | By VIPIN P V

കല്ലാച്ചി:(nadapuram.truevisionnews.com) കല്ലാച്ചി ടൗൺ നവീകരണത്തിന്റെ ഭാഗമായ പ്രവൃത്തികൾ ഇഴഞ്ഞു നീീങ്ങുന്നത്‌ വ്യാപാരികൾക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നു. ടൗൺ നവീകരണത്തിനു സ്ഥലം വിട്ടുനൽകിയവർക്കാണ് മഴക്കാലത്ത്‌ വെള്ളക്കെട്ട് മൂലം വെള്ളം കയറി നാഷ നഷ്ടങ്ങൾ വന്നുചേരുന്നത്‌. ഇതിനു പരിഹാരമാറ്റില്ലെങ്കിൽ സമരമുഖത്തേക്ക്‌ ഇറങ്ങുമെന്നും വ്യാപാരികൾ മുന്നറിയിപ്പ്‌ നൽകി.

ഒരു ഷോപ്പിൽ തുടർച്ചയായി കള്ളൻ കയറി സാധനവും, പൈസയും അപഹരിച്ചിട്ടും പ്രതിയെ പിടിക്കാതെ ഇരുട്ടിൽ തപ്പുന്ന പോലീസിനെതിരേയും യോഗത്തിൽ വിമർശനമുയർന്നു. കൗൺസിൽ യോഗം ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ഏരത്ത്‌ ഇഖ്ബാൽ ഉൽഘാടനം ചെയ്തു.

എം സി ദിനേശൻ അദ്യക്ഷതവഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ഷംസുദ്ദീൻ ഇല്ലത്ത്‌ സ്വാഗതം പറഞ്ഞു. റ്റാറ്റ അബ്ദുറഹിമാൻ വരവ്‌ ചെലവ്‌ കണക്കവതരിപ്പിച്ചു, മണ്ഡലം പ്രസിഡന്റ്‌ കണേക്കൽ അബ്ബാസ്‌, ജലീൽ വാണിമേൽ, NSB അസീസ്‌, സതീഷൻ ചേലക്കാട്‌, തേറത്ത്‌ കുഞ്ഞികൃഷണൻ, സി കെ അബ്ദുള്ള, റഹ്മത്ത്‌ ചിറക്കൽ, സലാം സ്പീഡ്‌, തണൽ അശോകൻ, സുധീർ ഒറ്റപുരക്കൽ, മൊയ്തൂട്ടി എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി ദിനേശൻ എം സി പ്രസിഡന്റ്‌, ഷംസുദ്ദീൻ ഇല്ലത്ത്‌ ജനറൽ സെക്രട്ടറി, മൊയ്തൂട്ടി ട്രഷറർ എന്നിവരെ തെരെഞ്ഞെടുത്തു.

Complete town renovation quickly Traders and Industrialists Coordination Committee

Next TV

Related Stories
കർഷക, തൊഴിലാളി സംഗമവും ഇ കെ നായനാർ അനുസ്മരണവും

May 19, 2026 05:58 PM

കർഷക, തൊഴിലാളി സംഗമവും ഇ കെ നായനാർ അനുസ്മരണവും

കർഷക ,തൊഴിലാളി സംഗമവും ഇ കെ നായനാർ...

Read More >>
ഗ്യാസിന് എന്താ വില; നാദാപുരത്ത് വീട്ടുവരാന്തയിൽ സൂക്ഷിച്ച ഗ്യാസ് സിലിണ്ടർ മോഷണം പോയി, പരാതി നൽകി

May 19, 2026 01:37 PM

ഗ്യാസിന് എന്താ വില; നാദാപുരത്ത് വീട്ടുവരാന്തയിൽ സൂക്ഷിച്ച ഗ്യാസ് സിലിണ്ടർ മോഷണം പോയി, പരാതി നൽകി

നാദാപുരത്ത് വീട്ടുവരാന്തയിൽ സൂക്ഷിച്ച ഗ്യാസ് സിലിണ്ടർ മോഷണം...

Read More >>
വഴിതർക്കം: തൂണേരിയിൽ യുവാവിനെ കൈക്കോട്ടുപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി, കേസെടുത്തു

May 19, 2026 12:54 PM

വഴിതർക്കം: തൂണേരിയിൽ യുവാവിനെ കൈക്കോട്ടുപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി, കേസെടുത്തു

തൂണേരിയിൽ യുവാവിനെ കൈക്കോട്ടുപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ചതായി...

Read More >>
Top Stories










News Roundup






GCC News






Entertainment News