വഴിതർക്കം: തൂണേരിയിൽ യുവാവിനെ കൈക്കോട്ടുപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി, കേസെടുത്തു

വഴിതർക്കം: തൂണേരിയിൽ യുവാവിനെ കൈക്കോട്ടുപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി, കേസെടുത്തു
May 19, 2026 12:54 PM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com)  വഴിതർക്കത്തെത്തുടർന്ന് യുവാവിനെ അയൽവാസി തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിക്കുകയും കൈക്കോട്ടുപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തതായി പരാതി.

തൂണേരി സ്വദേശിയായ താഴക്കുനിയിൽ ഷമീം (29) നാണ് മർദ്ദനമേറ്റത്. സംഭവത്തിൽ അയൽവാസിയായ തയ്യുള്ളതിൽ താഴെക്കുനി ദീപുവിനെതിരെ നാദാപുരം പോലീസ് കേസെടുത്തു. മെയ് 17-ാം തീയതി രാത്രി 9.20 ഓടെയാണ് സംഭവം നടന്നത്.

ഷമീം തന്റെ ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടെ കളത്തറ ക്ഷേത്രത്തിന് സമീപത്തുവെച്ച് ദീപു തടഞ്ഞുനിർത്തുകയായിരുന്നു. വീട്ടിലേക്കുള്ള വഴിയിൽ വെച്ച് ക്രൂരമായ വാക്കേറ്റമുണ്ടാകുകയും, തുടർന്ന് ദീപു ഷമീമിനെ ആദ്യം കൈകൊണ്ട് മർദ്ദിക്കുകയും ചെയ്തു.

ഇതിനുപിന്നാലെ കൈക്കോട്ടുപയോഗിച്ച് വെട്ടിയതിനെത്തുടർന്ന് ഷമീമിന്റെ ഇടതുഭാഗം നടുവിന് ഗുരുതരമായി പരിക്കേറ്റു. ഇരുവർക്കുമിടയിൽ നിലനിന്നിരുന്ന വഴിതർക്കമാണ് പെട്ടെന്നുള്ള അക്രമത്തിന് കാരണമായതെന്ന് പറയപ്പെടുന്നു.

പരിക്കേറ്റ യുവാവിന്റെ പരാതിയിൽ നാദാപുരം പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Complaint that a young man was hacked to death with a hatchet in Thuneri

Next TV

Related Stories
ഗ്യാസിന് എന്താ വില; നാദാപുരത്ത് വീട്ടുവരാന്തയിൽ സൂക്ഷിച്ച ഗ്യാസ് സിലിണ്ടർ മോഷണം പോയി, പരാതി നൽകി

May 19, 2026 01:37 PM

ഗ്യാസിന് എന്താ വില; നാദാപുരത്ത് വീട്ടുവരാന്തയിൽ സൂക്ഷിച്ച ഗ്യാസ് സിലിണ്ടർ മോഷണം പോയി, പരാതി നൽകി

നാദാപുരത്ത് വീട്ടുവരാന്തയിൽ സൂക്ഷിച്ച ഗ്യാസ് സിലിണ്ടർ മോഷണം...

Read More >>
ശുചീകരണ യജ്ഞം; മയ്യഴി പുഴയുടെ ഒഴുക്ക് സുഗമമാക്കാൻ അടിയന്തര പ്രവൃത്തികൾ തുടങ്ങി

May 19, 2026 10:58 AM

ശുചീകരണ യജ്ഞം; മയ്യഴി പുഴയുടെ ഒഴുക്ക് സുഗമമാക്കാൻ അടിയന്തര പ്രവൃത്തികൾ തുടങ്ങി

മയ്യഴി പുഴയുടെ ഒഴുക്ക് സുഗമമാക്കാൻ അടിയന്തര പ്രവൃത്തികൾ...

Read More >>
Top Stories










News Roundup