ശുചീകരണ യജ്ഞം; മയ്യഴി പുഴയുടെ ഒഴുക്ക് സുഗമമാക്കാൻ അടിയന്തര പ്രവൃത്തികൾ തുടങ്ങി

ശുചീകരണ യജ്ഞം; മയ്യഴി പുഴയുടെ ഒഴുക്ക് സുഗമമാക്കാൻ അടിയന്തര പ്രവൃത്തികൾ തുടങ്ങി
May 19, 2026 10:58 AM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) വിലങ്ങാട് ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, മുൻകരുതൽ നടപടികളുടെ ഭാഗമായി ചെക്യാട് ഗ്രാമപഞ്ചായത്തിൽ മയ്യഴി പുഴയുടെ ഒഴുക്ക് സുഗമമാക്കുന്നതിനുള്ള പ്രവൃത്തികൾക്ക് തുടക്കമായി.

ജലസേചന വകുപ്പിന്റെ മേൽനോട്ടത്തിലാണ് പുഴയിലെ തടസ്സങ്ങൾ നീക്കി സ്വാഭാവിക ഒഴുക്ക് തിരികെക്കൊണ്ടുവരുന്നതിനുള്ള അടിയന്തര ജോലികൾ ആരംഭിച്ചിരിക്കുന്നത്. പ്രദേശത്തെ സുരക്ഷ മുൻനിർത്തി നടപ്പിലാക്കുന്ന ഈ ശുചീകരണ പ്രവൃത്തികൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ നേരിട്ടെത്തി വിലയിരുത്തി.

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സി.കെ. ജമീല, വാർഡ് മെമ്പർമാരായ അബ്ദുല്ല കരിന്ത്രങ്കോട്ട്, സലീം ചെക്യാട് എന്നിവരും പ്രസിഡന്റോടൊപ്പം പ്രവൃത്തി നടക്കുന്ന സ്ഥലങ്ങൾ സന്ദർശിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

വരാനിരിക്കുന്ന മഴക്കാലത്ത് പുഴ കവിഞ്ഞൊഴുകിയുള്ള അപകടങ്ങൾ ഒഴിവാക്കാൻ ഈ പദ്ധതി ഏറെ സഹായകരമാകുമെന്നാണ് വിലയിരുത്തൽ.

Emergency work has begun to smooth the flow of the Mayyazhi River.

Next TV

Related Stories
Top Stories










News Roundup






Entertainment News