ശുചീകരണ യജ്ഞം; കാലവർഷത്തെ നേരിടാൻ പുറമേരിയിൽ വിപുലമായ ശുചീകരണം, പങ്കെടുത്തവർക്ക് സ്നേഹോപഹാരവുമായി വാർഡ് മെമ്പർ

ശുചീകരണ യജ്ഞം; കാലവർഷത്തെ നേരിടാൻ പുറമേരിയിൽ വിപുലമായ ശുചീകരണം, പങ്കെടുത്തവർക്ക് സ്നേഹോപഹാരവുമായി വാർഡ് മെമ്പർ
May 25, 2026 04:26 PM | By Krishnapriya S R
#Latest News #Nadapuram #Cleansing ceremony #Purameri

പുറമേരി: (nadapuram.truevisionnews.com) കാലവർഷം മുന്നിൽക്കണ്ട് രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി പുറമേരി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ വിപുലമായ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

വാർഡിലെ ചാലിൽ മുക്ക് കേന്ദ്രീകരിച്ച് നടന്ന ശുചീകരണ യജ്ഞത്തിൽ വലിയ ജനപങ്കാളിത്തമാണ് ദൃശ്യമായത്. പ്രദേശത്തെ പൊതുസ്ഥലങ്ങളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യാനും പകർച്ചവ്യാധികൾക്ക് കാരണമാകുന്ന വെള്ളക്കെട്ടുകൾ ഒഴുക്കിക്കളയാനും തൊഴിലുറപ്പ് തൊഴിലാളികളും നാട്ടുകാരും അയൽസഭ പ്രവർത്തകരും കൈകോർത്തു.

ശുചീകരണ പ്രവർത്തനങ്ങൾക്ക് വാർഡ് മെമ്പർ പി.എം. നാണു നേരിട്ട് നേതൃത്വം നൽകി. നാടിനായി സജീവമായി രംഗത്തിറങ്ങിയവർ പ്രോത്സാഹനമായി വാർഡ് മെമ്പർ തന്നെ സ്പോൺസർ ചെയ്ത സ്നേഹോപഹാരവും ചടങ്ങിൽ വിതരണം ചെയ്തു.

ഈ ഉപഹാരം വാർഡ് വികസന സമിതി കൺവീനർ മുഹമ്മദ് കീഴ്‌പാട്ട്, അയൽസഭ ചെയർമാൻ സുബൈർ പെരുമുണ്ടശ്ശേരി, കൺവീനർ ടി.സി. ജസീല ടീച്ചർ എന്നിവർ ഏറ്റുവാങ്ങി. വാർഡ് വികസന സമിതി കൺവീനർ മുഹമ്മദ് കീഴ്‌പാട്ട്, എ.ഡി.എസ് ശ്രീവിദ്യ എം.കെ, തൊഴിലുറപ്പ് മേറ്റ് റിൻഷ പുതിയോട്ടിൽ എന്നിവരും ശുചീകരണ പ്രവർത്തനങ്ങൾക്ക് മുന്നിൽനിന്നു.


Content Highlight: content highlights:- Extensive cleaning of the exterior to combat the monsoon season

#Latest News #Nadapuram #Cleansing ceremony #Purameri

Next TV

Related Stories
ഇരിങ്ങണ്ണൂർ നവയുഗ ഗ്രന്ഥാലയത്തിന്റെ വായനക്കളരി ശ്രദ്ധേയമായി

May 25, 2026 01:09 PM

ഇരിങ്ങണ്ണൂർ നവയുഗ ഗ്രന്ഥാലയത്തിന്റെ വായനക്കളരി ശ്രദ്ധേയമായി

ഇരിങ്ങണ്ണൂർ നവയുഗ കലാകായിക സമിതി ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വായനക്കളരി...

Read More >>
Top Stories










News Roundup






GCC News