#LATEST NEWS #LAMP #PIG #VILYAPALLI #VADAKARA
വില്യാപ്പള്ളി : (https://vatakara.truevisionnews.com/) ആൾമറയില്ലാത്ത കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ അതേ കിണറ്റിൽ വീണ കാട്ടുപന്നി ആക്രമിച്ച് കൊന്നു. വിവരമറിഞ്ഞെത്തിയ ഷൂട്ടർ പന്നിയെ വെടിവെച്ചു കൊന്നു. വില്യാപ്പള്ളി 4 -ാം വാർഡിൽ ഓത്യോട്ടു മീത്തൽ ദേവി അമ്മയുടെ വീട്ടു പറമ്പിലെ കിണറ്റിലാണ് ആട്ടിൻകുട്ടി വീണത് . ആട്ടിൻ കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിലാണ് കിണറ്റിൽ നിന്ന് പന്നി ആടിനെ ആക്രമിക്കുന്നത് കാണുന്നത് .
പഞ്ചായത്ത് മെമ്പർ സുനിത കുറ്റിപുറത്തിൻ്റെ സാന്നിധ്യത്തിൽ വിവരം അംഗീകൃത ഷൂട്ടർ പ്രദീപ് കുമാർ അരൂരിനെ അറിയിക്കുകയായിരുന്നു. അപ്പോഴേക്കും ആട്ടിൻകുട്ടി ചത്തിരുന്നു. കുടൽ മാലയൊക്കെ പുറത്ത് ചാടിയ നിലയിലാണ്. പിന്നീട് ഷൂട്ടർ എത്തി പന്നിയെ വെടിവെച്ചു കൊല്ലുകയായിരുന്നു .
Content Highlight: A wild boar killed a lamb that fell into a well; the shooter shot the pig and killed it
#LATEST NEWS #LAMP #PIG #VILYAPALLI #VADAKARA











































