#Latest News #Nadapuram #Vanimel Crescent HSS
വാണിമേൽ: (nadapuram.truevisionnews.com) സർവീസിൽ നിന്ന് വിരമിച്ച ശേഷം അധ്യാപകരും ജീവനക്കാരും സമയം സാമൂഹ്യസേവനത്തിനായി ചെലവഴിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ.
വാണിമേൽ ക്രസന്റ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നു വിരമിക്കുന്ന പ്രിൻസിപ്പൾ കെ. പ്രീത അധ്യാപകനായ എം.കെ അബ്ദുനാസർ എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. സ്ത്രീകൾക്ക് പ്രത്യേകിച്ചു അധ്യാപികമാർക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ മത്സരിക്കാനുള്ള അവസരം ഇപ്പോൾധാരാളമായി ലഭിക്കുന്നുണ്ടെന്നും പ്രസിഡൻ്റ് ഓർമിപ്പിച്ചു.
സംഗീത വിദ്വാൻ ഞരളത്ത് ഹരിഗോവിന്ദൻ മുഖ്യാതിഥിയായി. മാനേജിങ് കമ്മിറ്റി പ്രസിഡന്റ് സി.കെ സുബൈർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ പി. ഷൗക്കത്തലി സ്വാഗതം പറഞ്ഞു. മാധ്യമപ്രവർത്തകൻ സി.വി.എം വാണിമേൽ മുഖ്യപ്രഭാഷണം നടത്തി.
പ്രധാനധ്യാപകൻ എം.കെ അഷ്റഫ് മാസ്റ്റർ, മാനേജിങ് കമ്മിറ്റി സെക്രട്ടറി എൻ.കെ മൂസ മാസ്റ്റർ, മാനേജർ വി.കെ കുഞ്ഞാലി മാസ്റ്റർ, പി.ടി.എ പ്രസിഡന്റ് കെ.കെ മജീദ്. പി.പി അമ്മദ് മാസ്റ്റർ ടി. ഷസിയ ടീച്ചർ എന്നിവർ വിരമിക്കുന്ന അധ്യാപകർക്ക് ഉപഹാരം നൽകി. വി.കെ മൂസ മാസ്റ്റർ, പി.പി കുഞ്ഞമ്മദ് മാസ്റ്റർ, ഒ.പി കുഞ്ഞമ്മദ് മാസ്റ്റർ, ചിക്കപ്പുറത്ത് മൊയ്തു. എം.കെ മജീദ്, കെ.വി നൗഫൽ, സി.പി.സി ആലികുട്ടി, തയ്യുള്ളതിൽ ആലി ഹസ്സൻ സംസാരിച്ചു.
Content Highlight: Farewell Function Organized at Vanimel Crescent Higher Secondary School










































