#latest news #vadakara bus stand
വടകര: (https://vatakara.truevisionnews.com/) പഴയ ബസ് സ്റ്റാൻഡിൽ കേടായ ലൈറ്റുകൾ പുനഃസ്ഥാപിച്ചു. പുതുതായി സ്ഥാപിച്ചു ആറ് ലൈറ്റുകളുടെ സ്വിച്ച് ഓൺ നഗരസഭാ ചെയർപേഴ്സൺ പി കെ ശശി നിർവഹിച്ചു.
സ്റ്റാൻഡിനുള്ളിലെ കച്ചവടക്കാരുടെ സഹകരണത്തോടെയാണ് കേടായ വയറിങ്ങും ബൾബുകളും മാറ്റി സ്ഥാപിച്ചത്. കൗൺസിലർ ബിജുൽ ആയാട ത്തിൽ അധ്യക്ഷനായി. ചൊക്ര ൻ്റവിട ചന്ദ്രൻ, കെ സുരേഷ് എന്നിവർ പങ്കെടുത്തു.
Content Highlight: Damaged lights restored at Vadakara old bus stand










































