#latest news #Entrepreneurship workshop #Kudumbashree members #vadakara
വടകര: (https://vatakara.truevisionnews.com/) പൊന്മേരി സർവീസ് സഹകരണ ബാങ്കും ആയഞ്ചേരി പഞ്ചായത്ത് സിഡിഎസും ചേർന്ന് കുടുംബശ്രീ അംഗങ്ങൾക്കായി സംരംഭകത്വ ശിൽപ്പശാല സംഘടിപ്പിച്ചു. ആയഞ്ചേരി കമ്യൂണിറ്റി ഹാളിൽ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് ടി കെ അഷറഫ് ഉദ്ഘാടനം ചെയ്തു.
ആയഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ തയ്യിൽ ആസ്യ അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കണ്ണോത്ത് ദാമോദരൻ, പഞ്ചായത്തംഗം ടി പി ദാമോദരൻ, ബാങ്ക്പ്രസിഡൻ്റ് എം പത്മനാഭൻ, സിഡി എസ് ചെയർപേഴ്സൺ എൻ കെ ഷിജില, ബാങ്ക് ഡയറക്ടർ വി കെ സിനു, ബാങ്ക് സെക്രട്ടറി അനിൽ ആയഞ്ചേരി എന്നിവർ സംസാരിച്ചു.പി എം കുമാരൻ സ്വാഗതവും ടി സു രേഷ് ബാബു നന്ദിയും പറഞ്ഞു.
Content Highlight: Entrepreneurship workshop organized for Kudumbashree members
#latest news #Entrepreneurship workshop #Kudumbashree members #vadakara










































