തലായിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്, കേസെടുത്ത്‌ പോലീസ്

തലായിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്, കേസെടുത്ത്‌ പോലീസ്
Jun 6, 2026 03:47 PM | By Krishnapriya S R
#Latest News #Nadapuram #Orkkattery #Police Case

നാദാപുരം: (nadapuram.truevisionnews.com) ഓർക്കാട്ടേരി തലായി ടൗണിൽ കാറും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റ സംഭവത്തിൽ എടച്ചേരി പോലീസ് കേസെടുത്തു.

വെള്ളൂർ സ്വദേശിയായ കൊടച്ചേരി ഷിജിത്തിനാണ് പരിക്കേറ്റത്. മെയ് 28-ന് രാത്രി 11.20 ഓടെയായിരുന്നു അപകടം നടന്നത്. പുറമേരി ഭാഗത്തുനിന്നും ഓർക്കാട്ടേരി ഭാഗത്തേക്ക് KL 18 C 9037 നമ്പർ മോട്ടോർ സൈക്കിളിൽ പോവുകയായിരുന്ന ഷിജിത്തിനെ എതിർദിശയിൽ നിന്നും അമിതവേഗതയിൽ വന്ന കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

അശ്രദ്ധമായും മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിലും ഓടിച്ചു വന്ന KL 18 AH 3187 നമ്പർ കാറാണ് ബൈക്കിൽ ഇടിച്ചതെന്ന് പരാതിയിൽ പറയുന്നു . ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഷിജിത്തിന്റെ വലതുകൈക്ക് ഗുരുതരമായി പൊട്ടലേറ്റിട്ടുണ്ട്.

അപകടത്തിന് കാരണമായ കാർ ഡ്രൈവർക്കെതിരെ എടച്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Content Highlight: Car and bike collide in Talai, accident

#Latest News #Nadapuram #Orkkattery #Police Case

Next TV

Related Stories
വെള്ളിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക നിയമനം; അഭിമുഖം തിങ്കളാഴ്ച

Jun 6, 2026 12:16 PM

വെള്ളിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക നിയമനം; അഭിമുഖം തിങ്കളാഴ്ച

വെള്ളിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സുവോളജി അധ്യാപക...

Read More >>
വേറിട്ടൊരു സ്നേഹാദരം; പരിസ്ഥിതി ദിനത്തിൽ നൂറ്റാണ്ടിലധികം പഴക്കമുള്ള ഇലഞ്ഞിമരത്തെ ആദരിച്ച് കുടുംബം

Jun 6, 2026 11:13 AM

വേറിട്ടൊരു സ്നേഹാദരം; പരിസ്ഥിതി ദിനത്തിൽ നൂറ്റാണ്ടിലധികം പഴക്കമുള്ള ഇലഞ്ഞിമരത്തെ ആദരിച്ച് കുടുംബം

പരിസ്ഥിതി ദിനത്തിൽ നൂറ്റാണ്ടിലധികം പഴക്കമുള്ള ഇലഞ്ഞിമരത്തെ ആദരിച്ച്...

Read More >>
Top Stories

Entertainment News