#Latest News #Purameri #Youth League #Honored
പുറമേരി: (nadapuram.truevisionnews.com) സ്വന്തം വീടിന്റെ ടെറസിലും വീട്ടുവളപ്പിലും വിജയകരമായി ജൈവകൃഷി നടത്തി മാതൃകയായ മഠത്തിൽ റഫീഖിനെ യൂത്ത് ലീഗ് പുറമേരി പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു.
പ്രകൃതി സംരക്ഷണവും വിഷരഹിത ഭക്ഷ്യോത്പാദനവും സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കിയ റഫീഖ്, ടെറസ് കൃഷിയിലൂടെ വീടിനു മുകളിൽ പച്ചപ്പിന്റെ വസന്തമാണ് സൃഷ്ടിച്ചിരിക്കുന്നത്. സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിൽ സജീവമായ അദ്ദേഹം പെരുമുണ്ടച്ചേരി എസ്.വി.എൽ.പി സ്കൂൾ പി.ടി.എ പ്രസിഡന്റ്, മഹല്ല് ജോയിന്റ് സെക്രട്ടറി, വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയാണ്.
ഇതിനെല്ലാ പുറമെ മികച്ചൊരു മെന്റലിസ്റ്റും 'റോപ്പ് എസ്‌കേപ്പ്' എന്ന മായാജാല വിദ്യയിൽ ലോക റെക്കോർഡിന് ഉടമ കൂടിയാണ് ഈ പ്രതിഭ. ആദരിക്കൽ ചടങ്ങ് മുസ്ലിം ലീഗ് പുറമേരി പഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് സാലി ഉദ്ഘാടനം ചെയ്തു.
യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. ഷബീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വെച്ച് ആർ.കെ. റഫീഖ് വനവൽക്കരണത്തിന്റെ ഭാഗമായി ഫലവൃക്ഷത്തൈ കൈമാറി. പരിപാടിയിൽ അമീർ കെ.പി, ഭാരവാഹികളായ ഷക്കിൽ വി.പി, മഷ്ഹൂദ് സി.കെ, മുഹ്‌സിൻ ഇ.കെ, ലത്തീഫ് മനനത്ത്, യൂനുസ്, മുഹമ്മദ് തുടങ്ങിയ പ്രമുഖ നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു.
Content Highlight: Youth League honours Rafeeq at Mathathil











































