വൻ നഷ്ടം; നാദാപുരത്ത് മൊബൈൽ ഷോപ്പിന്റെ പൂട്ട് പൊളിച്ച് കവർച്ച; പോലീസ് കേസെടുത്തു

വൻ നഷ്ടം; നാദാപുരത്ത് മൊബൈൽ ഷോപ്പിന്റെ പൂട്ട് പൊളിച്ച് കവർച്ച; പോലീസ് കേസെടുത്തു
Jun 8, 2026 03:40 PM | By Krishnapriya S R
#Latest News #Nadapuram #Robbery #Police Case

നാദാപുരം: (nadapuram.truevisionnews.com) നാദാപുരം പൂച്ചാക്കൂൽ റോഡിൽ പ്രവർത്തിക്കുന്ന മൊബൈൽ ഫോൺ കടയുടെ പൂട്ട് പൊളിച്ച് വൻ കവർച്ച നടത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു.

റോഡരികിലെ 'AIM' എന്ന മൊബൈൽ ഫോൺ സെയിൽസ് ആൻഡ് സർവ്വീസ് കടയിലാണ് കവർച്ച നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. കടയുടെ മുൻവശത്തെ പ്രധാന പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്.

കടയിൽ സെക്കൻഡ് ഹാൻഡ് വിൽപ്പനയ്ക്കായി വെച്ചിരുന്ന വിവോ കമ്പനിയുടെ മൊബൈൽ ഫോൺ, റിപ്പയറിങ്ങിനായി ഉപഭോക്താക്കൾ ഏൽപ്പിച്ച വിലകൂടിയ ആപ്പിൾ എക്സ് ഐഫോൺ, രണ്ട് ഇയർ ബഡ്സുകൾ എന്നിവയാണ് കടയിൽ നിന്നും കവർന്നത്.

കവർച്ചയിലൂടെ ഏകദേശം 12,000 രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമ മുഹമ്മദ് ഷംനാദ് പരാതിയിൽ വ്യക്തമാക്കുന്നു. കടയുടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlight: Robbery at mobile shop in Nadapuram

#Latest News #Nadapuram #Robbery #Police Case

Next TV

Related Stories
വനമിത്ര അവാർഡ് ജേതാവ് ഡോ. പി. ദിലീപ് കോട്ടേമ്പ്രത്തിന് പ്രൗഢോജ്വല സ്വീകരണം നൽകി

Jun 8, 2026 12:38 PM

വനമിത്ര അവാർഡ് ജേതാവ് ഡോ. പി. ദിലീപ് കോട്ടേമ്പ്രത്തിന് പ്രൗഢോജ്വല സ്വീകരണം നൽകി

വനമിത്ര അവാർഡ് ജേതാവ് ഡോ. പി. ദിലീപ് കോട്ടേമ്പ്രത്തിന്...

Read More >>
വീണ്ടും ഒരു ജീവൻ; തൂണേരിയിൽ മുള്ളൻപന്നി റോഡിന് കുറുകെ ചാടി ഒട്ടോ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ മരിച്ചു

Jun 8, 2026 09:58 AM

വീണ്ടും ഒരു ജീവൻ; തൂണേരിയിൽ മുള്ളൻപന്നി റോഡിന് കുറുകെ ചാടി ഒട്ടോ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ മരിച്ചു

തൂണേരിയിൽ കാട്ടുപന്നി റോഡിന് കുറുകെ ചാടി ഒട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു...

Read More >>
നാദാപുരം അർബൻ ബാങ്ക് സ്നേഹ സംഗമവും യാത്രയയപ്പ് സമ്മേളനവും ശ്രദ്ധേയമായി

Jun 8, 2026 09:43 AM

നാദാപുരം അർബൻ ബാങ്ക് സ്നേഹ സംഗമവും യാത്രയയപ്പ് സമ്മേളനവും ശ്രദ്ധേയമായി

നാദാപുരം അർബൻ ബാങ്ക് സ്നേഹ സംഗമവും യാത്രയയപ്പ്...

Read More >>
നിയോജക മണ്ഡലത്തിൻ്റെ വികസന രൂപരേഖ തയ്യാറാക്കും - കെ എം അഭിജിത്ത് എംഎൽഎ

Jun 8, 2026 07:56 AM

നിയോജക മണ്ഡലത്തിൻ്റെ വികസന രൂപരേഖ തയ്യാറാക്കും - കെ എം അഭിജിത്ത് എംഎൽഎ

നിയോജക മണ്ഡലത്തിൻ്റെ വികസന രൂപരേഖ തയ്യാറാക്കും - കെ എം അഭിജിത്ത്...

Read More >>
Top Stories

News Roundup

Entertainment News