കൈത്താങ്ങ്; ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് കുവൈറ്റ് കെ.എം.സി.സി ഫണ്ട് കൈമാറി

കൈത്താങ്ങ്; ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് കുവൈറ്റ് കെ.എം.സി.സി ഫണ്ട് കൈമാറി
Jun 12, 2026 04:19 PM | By Krishnapriya S R
#Latest News #Nadapuram #Shihab Thangal Dialysis Center #Kuwait KMCC

നാദാപുരം: (nadapuram.truevisionnews.com) പാറക്കടവിൽ ജീവകാരുണ്യ മേഖലയിൽ മാതൃകാപരമായി പ്രവർത്തിച്ചുവരുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് കുവൈറ്റ് കെ.എം.സി.സി നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി കൈത്താങ്ങായി.

കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച ധനസഹായ ഫണ്ട് സ്റ്റേറ്റ് ഉപദേശക സമിതി അംഗം ഇബ്രാഹിം ഹാജി കൊടക്കാട് ഡയാലിസിസ് ട്രസ്റ്റ് സെക്രട്ടറി സൂപ്പി നരിക്കാട്ടേരി, ട്രഷറർ അഹമ്മദ് പുന്നക്കൽ എന്നിവർക്ക് ചടങ്ങിൽ വെച്ച് കൈമാറി.

പാറക്കടവിൽ നടന്ന ഫണ്ട് കൈമാറ്റ ചടങ്ങിൽ പ്രമുഖ നേതാക്കളായ വി.പി. അബ്ദുള്ള, ഇക്ബാൽ ചിരാങ്കണ്ടി, മുഹമ്മദ് ഹാഷിം, ഷഫീക് പറമ്പത്ത്, വി.വി. കുഞ്ഞബ്ദുള്ള, എം.ആർ. അമ്മത്, ഇസ്മായിൽ പൊറ്റോത്തുങ്കൽ, സി.വി. റാഷിദ്, വി.കെ. സലിം, മുനീർ കെ.ഇ എന്നിവർ സംബന്ധിച്ചു. പ്രവാസലോകത്തുനിന്നും നാട്ടിലെ സാധാരണക്കാരായ രോഗികൾക്ക് ആശ്വാസമേകാൻ കുവൈറ്റ് കെ.എം.സി.സി നടത്തുന്ന കാരുണ്യപ്രവർത്തനം ഏറെ പ്രശംസനീയമാണെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

Content Highlight: Kuwait KMCC funds Shihab Thangal Dialysis Center

#Latest News #Nadapuram #Shihab Thangal Dialysis Center #Kuwait KMCC

Next TV

Related Stories
Top Stories










News Roundup






GCC News






Entertainment News