#Latest News #Nadapuram #Road Inauguration
നാദാപുരം: (nadapuram.truevisionnews.com) ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ നിർമാണം പൂർത്തിയാക്കിയ തയ്യുള്ളതിൽ - പുത്തൻപുരയിൽ മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സഫീറ മുന്നാംകുനി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ അജയകുമാർ പുന്നോള്ളതിൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ.എം. രഘുനാഥ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ. റംല ടീച്ചർ എന്നിവർ മുഖ്യാതിഥികളായി. തുടർന്ന് മുഹമ്മദലി കേളോത്ത്, കരിം കണ്ണോത്ത്, ബഷീർ മാണിക്കോത്ത്, അമ്മദ് വലിയാണ്ടി, കുഞ്ഞമ്മദ് തയ്യുള്ളതിൽ, ഗോകുൽ മൊട്ടേമ്മൽ, ഹമീദ് മിത്തലെ പറമ്പത്ത്, കുഞ്ഞിരാമൻ മൊട്ടേമ്മൽ എന്നിവർ സംസാരിച്ചു. വാർഡ് കൺവീനർ ഇ. പ്രവീൺ കുമാർ സ്വാഗതവും രമ്യ ശ്രീജിത്ത് നന്ദിയും പറഞ്ഞു.
Content Highlight: Inauguration of the Mukku road in Nadapuram - Puthanpura














































