ഒറ്റമനസായി എടച്ചേരി; ബിജീഷിൻ്റെ ജീവൻ രക്ഷിക്കാൻ രംഗത്ത് നാടിനൊപ്പം നമുക്കും കൈകോർക്കാം

ഒറ്റമനസായി എടച്ചേരി; ബിജീഷിൻ്റെ ജീവൻ രക്ഷിക്കാൻ രംഗത്ത് നാടിനൊപ്പം നമുക്കും കൈകോർക്കാം
Jun 20, 2026 02:15 PM | By Krishnapriya S R
#Latest News #Edachery #Treatment #Bijeesh

എടച്ചേരി: (nadapuram.truevisionnews.com) എടച്ചേരി ഗ്രാമം ഒറ്റമനസായി രംഗത്ത്. ബിജീഷിൻ്റെ ജീവൻ രക്ഷിക്കാൻ നാടിനൊപ്പം നമുക്കും കൈകോർക്കാം. ഇരുവൃക്കകളും തകരാറിലായ യുവാവ് ചികിത്സാസഹായം തേടുന്നു.

എടച്ചേരി ഗ്രാമപഞ്ചായത്തിലെ ചുണ്ടയിൽ പ്രദേശത്തുള്ള ചിങ്ങന്റവിട ബിജീഷ് (38) ചികിത്സയ്ക്കായി സുമനസ്സുകളില്‍നിന്നു സഹായം തേടുന്നത്. ഇരു വൃക്കകളും തകരാറിലായി ദീർഘനാളായി ചികിത്സയിലാണ്.

വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയയിലൂടെ മാത്രമേ വിജേഷിന്റെ ജീവൻ രക്ഷിക്കാൻ കഴിയൂ എന്നാണ് വിദഗ്ധ ഡോക്ടർമാരുടെ അഭിപ്രായം. ശസ്ത്രക്രിയയ്ക്ക് 40 ലക്ഷം രൂപയോളം ചെലവ് വരും.

ഭാര്യയും രണ്ട് പിഞ്ചുകുട്ടികളും കാൻസർ രോഗിയായ അമ്മയും രോഗിയായ അച്ഛനും അടങ്ങുന്നതാണ് ബിജീഷിന്റെ കുടുംബം. കാർ വാഷിംഗ് തൊഴിലാളിയായ ബിജീഷിന്റെ നിർധനരായ കുടുംബത്തിനു ചികിത്സയ്ക്ക് ആവശ്യമായ ഭാരിച്ച സംഖ്യ താങ്ങാൻ പറ്റുന്ന അവസ്ഥയല്ല.

ഇതിന് ഉദാരമതികളായ നാട്ടുകാരുടെ സഹായം കൂടിയേ തീരൂ. കുടുംബത്തിന്റെ ഏക ആശ്രയമായ വിജീഷിന്റെ ജീവൻ രക്ഷിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിന് ചുണ്ടയിൽതാഴ അനീഷ് സ്മാരക മന്ദിരത്തിൽ ചേർന്ന് ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചു

എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിവി ഗോപാലൻ മാസ്റ്റർ ചെയർമാനും സി സുരേന്ദ്രൻ മാസ്റ്റർ കൺവീനറും പ്രവീഷ് പുതിയിടത്ത് ട്രഷററുമായി ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചു.

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍

A/No.40212101102475

കേരള ഗ്രാമീൺ ബാങ്ക്

എടച്ചേരി ബ്രാഞ്ച്

IFSC Code KLGB0040 212

Google pay number:

9207665008

Content Highlight: Medical assistance for Bijeesh, who has both kidneys damaged, in Edachery

#Latest News #Edachery #Treatment #Bijeesh

Next TV

Related Stories
വായനാദിനം: പ്രണവം ഗ്രന്ഥശാല സന്ദർശിച്ച് ചെക്യാട് ഈസ്റ്റ് എൽ.പി സ്കൂൾ വിദ്യാർഥികൾ

Jun 20, 2026 12:21 PM

വായനാദിനം: പ്രണവം ഗ്രന്ഥശാല സന്ദർശിച്ച് ചെക്യാട് ഈസ്റ്റ് എൽ.പി സ്കൂൾ വിദ്യാർഥികൾ

പ്രണവം ഗ്രന്ഥശാല സന്ദർശിച്ച് ചെക്യാട് ഈസ്റ്റ് എൽ.പി സ്കൂൾ...

Read More >>
Top Stories










News Roundup






News from Regional Network





Entertainment News