#latest news #SDPI #vadakara #chombla #hchombala harbour
വടകര: (vatakara.truevisionnews.com) സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) പതിനെട്ടാം സ്ഥാപകദിനത്തിന്റെ ഭാഗമായി വടകര നിയോജകമണ്ഡലത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു.
വടകര നിയോജകമണ്ഡലത്തിലെ മുഴുവൻ ബ്രാഞ്ചുകളിലും പതാക ഉയർത്തി. ചോമ്പാൽ ഹാർബറിൽ എസ്ഡിപിഐ വടകര നിയോജക മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല പതാക ഉയർത്തി.
മധുര വിതരണം, സന്നദ്ധ-സേവന പ്രവര്‍ത്തനങ്ങള്‍, മഴക്കാല ശുചീകരണം, രക്ത ദാനം, എസ്എസ്എൽസി, പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള അനുമോദന സംഗമങ്ങള്‍, ഭവന സന്ദര്‍ശനം, തുടങ്ങി പരിപാടികളോടെയാണ് വിവിധ ബ്രാഞ്ചുകളുടെ നേതൃത്വത്തിൽഎസ്ഡിപിഐ സ്ഥാപക ദിനം ആചരിച്ചത്.
Content Highlight: SDPI organized various programs on Founder's Day












































