#Latest News #E V Kumaran Endowment #Purameri Service Sahakarana Bank
പുറമേരി:(nadapuram.truevisionnews.com) പ്രമുഖ സഹകാരിയും പുറമേരി സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായിരുന്ന ഇ. വി. കുമാരന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ എൻഡോവ്‌മെന്റ് വിതരണവും ബാങ്കിന്റെ മുൻ പ്രസിഡന്റുമാരുടെയും പ്രഥമ സെക്രട്ടറിയുടെയും ഫോട്ടോ അനാച്ഛാദനവും നടന്നു.
വടകര അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) പി. സതീഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് അനിൽകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് (A+) നേടിയ ബാങ്ക് അംഗങ്ങളുടെ മക്കൾക്കാണ് എൻഡോവ്‌മെന്റുകൾ വിതരണം ചെയ്തത്.
ബാങ്ക് ഡയറക്ടർമാരായ വിമൽ കുമാർ, ടി. എൻ. കെ. ശശീന്ദ്രൻ, കെ. ഹരീന്ദ്രൻ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.

ബാങ്ക് സെക്രട്ടറി ടി. കെ. ജിതേഷ് കുമാർ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി കെ. കെ. ദിനേശൻ നന്ദിയും പറഞ്ഞു.
Content Highlight: Other Banks, E. V. Kumaran, Memorial Endowments, Distribution
#Latest News #E V Kumaran Endowment #Purameri Service Sahakarana Bank















































