വീണ്ടും ഷിഗെല്ല; നാദാപുരത്ത് ഏഴ് വയസുകാരിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു, ആരോഗ്യനില തൃപ്തികരമെന്ന് അധികൃതർ

വീണ്ടും ഷിഗെല്ല; നാദാപുരത്ത് ഏഴ് വയസുകാരിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു, ആരോഗ്യനില തൃപ്തികരമെന്ന് അധികൃതർ
Jun 22, 2026 01:48 PM | By Krishnapriya S R
#Latest News #Nadapuram #Shigella

നാദാപുരം: (nadapuram.truevisionnews.com) നാദാപുരം പഞ്ചായത്തിലെ പതിനാറാം വാർഡിൽ ഏഴ് വയസുകാരിക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെത്തുടർന്ന് കുട്ടി നാദാപുരം ഗവ. ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

ഇവിടെ നടത്തിയ വിശദമായ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കുട്ടിയുടെ നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്ത് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Content Highlight: Seven-year-old girl in Nadapuram tests positive for Shigella

#Latest News #Nadapuram #Shigella

Next TV

Related Stories
പുറമേരി ബാങ്ക് ഇ. വി. കുമാരൻ സ്മാരക എൻഡോവ്‌മെന്റുകൾ വിതരണം ചെയ്തു

Jun 22, 2026 12:55 PM

പുറമേരി ബാങ്ക് ഇ. വി. കുമാരൻ സ്മാരക എൻഡോവ്‌മെന്റുകൾ വിതരണം ചെയ്തു

പുറമേരി ബാങ്ക്, ഇ. വി. കുമാരൻ, സ്മാരക എൻഡോവ്‌മെന്റുകൾ, വിതരണം...

Read More >>
Top Stories










News Roundup






Entertainment News