#Latest News #Aroor #Regional Congress Committee
അരൂർ: (nadapuram.truevisionnews.com) അരൂർ മേഖലാ കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ കെട്ടിട നിർമ്മാണത്തിന് തുടക്കമായി. നടക്ക മീത്തലിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത കെട്ടിടത്തിന്റെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു.
ടി.കെ. വാസുദേവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രവാസി വ്യവസായി നാസർ നെല്ലോളി മുഖ്യാതിഥിയായിരുന്നു. വി.എം. ചന്ദ്രൻ, എം.കെ. ഭാസ്‌കരൻ, പ്രമോദ് കക്കട്ടിൽ, കെ. സജീവൻ, പി. അജിത്ത്, പി.കെ. കണാരൻ തുടങ്ങിയവർ സംസാരിച്ചു. കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
Content Highlight: New building for regional Congress committee in Aroor











































