#Latest News #Vanimel #Book Release #Kotanthiram
വാണിമേൽ: (nadapuram.truevisionnews.com) വാണിമേലിൻ്റെ മഴക്കാല ഓർമ്മകൾ പകർന്നുനൽകുന്ന 'കോടാന്തിരം' പ്രകാശിതമായി. ബാണക്കാർ ബുക്‌സ് പുറത്തിറക്കിയ 'കോടാന്തിരം: ഒരു ദേശം നനഞ്ഞ മഴക്കാലങ്ങൾ' എന്ന പുസ്തകം പ്രശസ്ത കവി കൽപ്പറ്റ നാരായണനാണ് പ്രകാശനം ചെയ്തത്.
ഒരു നാടിന്റെ ആത്മാവിനെയും മഴക്കാല അനുഭവങ്ങളെയും ഹൃദയസ്പർശിയായി അടയാളപ്പെടുത്തുന്ന കൃതിയാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെ. ഷെരീഫ് പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. സി.കെ. മൊയ്തു മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുഞ്ഞിക്കണ്ണൻ വാണിമേൽ പുസ്തക പരിചയം നടത്തി. കെ.പി. റഷീദ് പുസ്തകത്തിന്റെ നാൾവഴികൾ വിശദീകരിച്ചു.
അഷ്റഫ് കൊറ്റാല, പി.പി. സൗദ, ടി.പി. കുമാരൻ, ചാലക്കണ്ടി ജലീൽ, ഫൈസൽ സി.കെ, റഷീദ് കോടിയുറ, ശിഹാബ് കെ.പി, ഷഫീന ടി.എൻ.കെ, ഹാജറ യൂസുഫ്, സി.വി. അഷ്റഫ് തുടങ്ങിയവർ പ്രസംഗിച്ചു.
പുസ്തക പ്രകാശനത്തോട് അനുബന്ധിച്ച് 'മഴയിരുത്തം' എന്ന പേരിൽ നടന്ന സംവാദ പരിപാടി ശ്രദ്ധേയമായി. എം.എ. വാണിമേൽ മോഡറേറ്ററായ ചർച്ചയിൽ ടി.പി. കുഞ്ഞബ്ദുല്ല മാസ്റ്റർ, കെ. ചന്തു മാസ്റ്റർ, എൻ.പി. ചന്ദ്രൻ മാസ്റ്റർ, സി.കെ. സുബൈർ, ദിവ്യ ഡി, ജസ്ല മുഹമ്മദ്, മിഅൽ മൊയ്തു, എൻ.കെ. കുഞ്ഞാലി, കെ.കെ. സുബൈർ, കെ.എൻ. ജാഫർ എന്നിവർ സംസാരിച്ചു.
Content Highlight: Kotanthiram book released













































