Jun 29, 2026 09:08 PM

#Latest News #Prathiba Samgamam 2026 #Parakkal Abdullah MLA #Aroor

അരൂർ : (nadapuram.truevisionnews.com) ആത്മവിശ്വാസത്തോടെ മുന്നേറിയാൽ ഏത് മേഖലയിലും വിജയിക്കാനാകുമെന്ന് പാറക്കൽ അബ്ദുള്ള എം എൽ എ പറഞ്ഞു. കടുത്ത ഭീഷണിയായി മാറിയ ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ രക്ഷിതാക്കളുടെ പങ്കാളിത്തം വരും തലമറയെ ലഹരിയുടെ പിടിയിൽ നിന്ന് മോചിപ്പിക്കാനാകുമെന്നു അദ്ദേഹം പറഞ്ഞു.

പെരുണ്ടച്ചേരി ഉദയ ഗ്രന്ഥശാല സംഘടിപ്പിച്ച പ്രതിഭാസംഗമം 2026 ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

എൽ എസ് എസ് , യു എസ് എസ് വിജയികളേയും, എസ് എസ് എൽ സി, പ്ലസ് ടു ഫുൾ എ പ്ലസ് നേടിയ വരേയും കാലടി സംസ്കൃതം സർവ്വകലാശാലയിൽ നിന്നും എം.എ സംസ്കൃതം പരീക്ഷയിൽ ഒന്നാം റാ ങ്ക് നേടിയ എ.പി അഗന എന്നിവരേയും ആദരിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.എം രാജൻ അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർമാരായ . സുമാലയം സുനിത, പി.എം. നാണു , എൻ. കെ സുധാകരൻ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ സജീവൻ , രവീന്ദൻ കോറോത്ത്, എം.എ ഗഫൂർ , പ്രജീഷ് പയന്തോടി, താലൂക്ക് ലൈബറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ.പ്രേമൻ , ലൈബ്രറി പ്രസിഡന്റ് എൻ.കെ.രാജൻ, എൻ.ടി.ഹരിദാസൻ പ കുറ്റിയിൽ അനീഷ് എന്നിവർ പ്രസംഗിച്ചു.

Content Highlight: If you move forward with confidence, you can achieve success in any field - Parakkal Abdullah MLA

#Latest News #Prathiba Samgamam 2026 #Parakkal Abdullah MLA #Aroor

Next TV

Top Stories










News Roundup






GCC News






Entertainment News