രജിസ്‌ട്രേഷൻ ആരംഭിച്ചു; ജൂനിയർ ഐ.എ.എസ് കോൺവൊക്കേഷൻ ഞായറാഴ്ച എം.ഇ.ടി കോളജിൽ

രജിസ്‌ട്രേഷൻ ആരംഭിച്ചു; ജൂനിയർ ഐ.എ.എസ് കോൺവൊക്കേഷൻ ഞായറാഴ്ച എം.ഇ.ടി  കോളജിൽ
Jul 3, 2026 09:15 PM | By Athira V
#Latest News #Junior IAS Convocation #MET College

നാദാപുരം: ടൈം നാദാപുരവും എം.ഇ.ടി കോളേജും പെരിന്തൽമണ്ണ ക്രിയ സിവിൽ സർവീസ് അക്കാദമിയുടെ സഹകരണത്തോടെ നടത്തിയ 2025-26 അധ്യയന വർഷത്തെ ജൂനിയർ ഐ.എ.എസ് ലെവൽ-1 ബാച്ചിന്റെ കോൺവൊക്കേഷൻ ഞായറാഴ്ച നടക്കും.

രാവിലെ 9.30-ന് എം.ഇ.ടി കോളജിൽ നടക്കുന്ന ചടങ്ങ് കെ.എം അഭിജിത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സിവിൽ സർവീസ് മെന്റർ മുഹമ്മദ് അഷ്മിൽ ഷാ മുഖ്യപ്രഭാഷണം നടത്തും.

അതോടൊപ്പം, 2026-27 അധ്യയന വർഷത്തെ പുതിയ ബാച്ചിലേക്കുള്ള പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷനും ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.

ജൂലൈ 7 വരെയാണ് അപേക്ഷിക്കാനുള്ള അവസരം. നാദാപുരം നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകൾക്ക് പുറമെ കുന്നുമ്മൽ, പുറമേരി പഞ്ചായത്തുകളിലെ ഏഴും എട്ടും ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും പ്രവേശന പരീക്ഷയിൽ പങ്കെടുക്കാം.

പ്രവേശന പരീക്ഷ ജൂലൈ 12-ന് രാവിലെ 10ന് എം.ഇ.ടി കോളജിൽ നടക്കും. വിദ്യാർഥികളിൽ നേതൃത്വപാടവം, വ്യക്തിത്വ വികസനം, മത്സരപരീക്ഷാ മികവ് എന്നിവ വളർത്തിയെടുക്കുന്നതിനൊപ്പം ആധുനിക സാങ്കേതികവിദ്യകളെ പരിചയപ്പെടുത്തുകയും സിവിൽ സർവീസ് മേഖലയിലേക്ക് വിദ്യാർഥികളെ പ്രാപ്തരാക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 94962 05056.

വാർത്താസമ്മേളനത്തിൽ എം.ഇ.ടി ചെയർമാൻ യൂനുസ് ഹസൻ, നടുക്കണ്ടി നാസർ, കരയത്ത് അലി, കരയത്ത് നാസർ, സിവിൽ സർവീസ് അക്കാദമി കോഡിനേറ്റർ എൻ.കെ സലീം, ടൈം കൺവീനർ അസീസ് വാണിമേൽ, ട്രഷറർ മുഹമ്മദ് പേരോട്, സി.വി ഫാസിൽ, റഊഫ് പേരോട് പങ്കെടുത്തു.

Content Highlight: Junior IAS Convocation at MET College on Sunday

#Latest News #Junior IAS Convocation #MET College

Next TV

Related Stories
എം.എസ്.എഫ് എളയടം ശാഖയുടെ 'എക്സലൻഷ്യ-3' പഠന ക്യാമ്പും പൊതുസമ്മേളനവും സമാപിച്ചു

Jul 3, 2026 05:26 PM

എം.എസ്.എഫ് എളയടം ശാഖയുടെ 'എക്സലൻഷ്യ-3' പഠന ക്യാമ്പും പൊതുസമ്മേളനവും സമാപിച്ചു

എം.എസ്.എഫ് എളയടം ശാഖയുടെ 'എക്സലൻഷ്യ-3' പഠന ക്യാമ്പും...

Read More >>
പുതിയ കോഴ്‌സുകൾ; പുളിയാവ് നാഷണൽ കോളേജിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കോഴ്സ്

Jul 3, 2026 05:18 PM

പുതിയ കോഴ്‌സുകൾ; പുളിയാവ് നാഷണൽ കോളേജിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കോഴ്സ്

പുളിയാവ് നാഷണൽ കോളേജിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്...

Read More >>
എടച്ചേരിയിൽ ഇ.വി. കുമാരൻ സ്മാരക ക്യാഷ് അവാർഡ് വിതരണം ചെയ്തു

Jul 3, 2026 04:47 PM

എടച്ചേരിയിൽ ഇ.വി. കുമാരൻ സ്മാരക ക്യാഷ് അവാർഡ് വിതരണം ചെയ്തു

ഇ.വി. കുമാരൻ സ്മാരക ക്യാഷ് അവാർഡ്...

Read More >>
ഗുഡ്സ് വണ്ടി സ്കൂട്ടറിൽ ഇടിച്ച് കല്ലാച്ചി സ്വദേശിയായ ദമ്പതികൾക്ക് പരിക്ക്; പോലീസ് കേസെടുത്തു

Jul 3, 2026 04:01 PM

ഗുഡ്സ് വണ്ടി സ്കൂട്ടറിൽ ഇടിച്ച് കല്ലാച്ചി സ്വദേശിയായ ദമ്പതികൾക്ക് പരിക്ക്; പോലീസ് കേസെടുത്തു

ഗുഡ്സ് വണ്ടി സ്കൂട്ടറിൽ ഇടിച്ച് കല്ലാച്ചി സ്വദേശിയായ ദമ്പതികൾക്ക്...

Read More >>
കല്ലാച്ചിയിൽ പഴയ കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

Jul 3, 2026 02:53 PM

കല്ലാച്ചിയിൽ പഴയ കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

കല്ലാച്ചിയിൽ പഴയ കെട്ടിടം തകർന്നു...

Read More >>
Top Stories

News Roundup

Entertainment News