കക്കൂസ് മാലിന്യം റോഡിൽ; വളയത്തെ കെട്ടിട ഉടമക്കെതിരെ നടപടി എടുക്കാതെ ആരോഗ്യ വകുപ്പും പഞ്ചായത്തും

കക്കൂസ് മാലിന്യം റോഡിൽ; വളയത്തെ കെട്ടിട ഉടമക്കെതിരെ നടപടി എടുക്കാതെ ആരോഗ്യ വകുപ്പും പഞ്ചായത്തും
Jul 4, 2026 05:57 PM | By Susmitha Surendran
#Toilet waste #Health Department #Panchayat #valayam #Health Hazard #Waste Management #Foul Odor #Public Protest #Official Apathy

വളയം: (https://nadapuram.truevisionnews.com/) ജനങ്ങളുടെ ജീവൻ പന്താടി ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും . വളയത്ത് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കി തുടങ്ങിയിട്ട് ആഴ്ച്ചകൾ പലത് കഴിഞ്ഞും നടപടിയില്ല.

പരാതി നൽകിയിട്ട് ഒരു മാസം ആയിട്ടും കെട്ടിട ഉടമയ്ക്ക് നോട്ടീസ് നൽകാൻ പോലും ആരോഗ്യവകുപ്പ് തയ്യാറായില്ലയെന്നും ആക്ഷേപം. ടൗണിൽ സ്വകാര്യ കെട്ടിടത്തിൽ നിന്ന് പരസ്യമായി കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കിവിട്ടിട്ടും നടപടിയെടുക്കാതെ ആരോഗ്യവകുപ്പ് അധികൃതർ ഒളിച്ചുകളിക്കുന്നതായി ആക്ഷേപം.

വളയം പോലീസ് സ്റ്റേഷന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ നിന്നാണ് കക്കൂസ് മാലിന്യം പരസ്യമായി റോഡിലേക്ക് ഒഴുക്കിവിടുന്നത്. സംഭവത്തിൽ നാട്ടുകാരും ജനപ്രതിനിധികളും നിരന്തരം പരാതിപ്പെട്ടിട്ടും ബന്ധപ്പെട്ട വകുപ്പുകൾ തികഞ്ഞ നിസംഗതയാണ് പുലർത്തുന്നത്. പോലീസ് സ്റ്റേഷനും നിരവധി വീടുകൾക്കും സമീപത്തുകൂടിയാണ് ഈ മലിനജലം ഒഴുകുന്നത്.

ചെക്കോറ്റ ക്ഷേത്രം ഭാഗം അടക്കമുള്ള നൂറുകണക്കിന് വീടുകളിലെ കിണറുകളിലേക്കാണ് ഈ മലിനജലം ഒലിച്ചിറങ്ങുന്നത്. പ്രദേശം കടുത്ത ആരോഗ്യഭീഷണിയിലായിട്ടും ആരോഗ്യ വകുപ്പിന് കുലുക്കമില്ല. പ്രദേശത്ത് മലേറിയയും. മഞ്ഞപ്പിത്തവും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അധികൃതർ കണ്ണടക്കുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധത്തിലാണ്.

പ്രദേശത്തെ കിണറുകളിലെ വെള്ളം ഉപയോഗശൂന്യമായി മാറുമോ എന്ന ആശങ്കയും നാട്ടുകാർക്ക് ഉണ്ട്. കിണർ വെള്ളം പരിശോധിക്കാനോ, പ്രദേശത്ത് ക്ലോറിനേഷൻ അടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനോ ആരോഗ്യവകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല. ഈ ഭാഗത്തുകൂടി വഴിനടക്കാൻ പോലും പറ്റാത്ത രീതിയിൽ പ്രദേശം ദുർഗന്ധപൂരിതമാണ്.

പോലീസ് സ്റ്റേഷനകത്തേക്ക് വരെ ദുർഗന്ധം എത്തുന്നതിനാൽ പോലീസുകാരും കടുത്ത ദുരിതത്തിലാണ്. കഴിഞ്ഞമാസം പ്രദേശവാസി വളയം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർക്ക് രേഖാമൂലം പരാതി നൽകിയിരുന്നു. എന്നാൽ കെട്ടിട ഉടമയ്ക്ക് അനുകൂലമായ നിലപാടാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

നിരവധി തവണ പരാതിക്കാരനും നാട്ടുകാരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ നേരിൽക്കണ്ട് വിഷയം ബോധിപ്പിച്ചിട്ടും നിയമലംഘനം നടത്തിയ കെട്ടിട ഉടമയ്ക്ക് ഒരു നോട്ടീസ് പോലും അയക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ഇത് ഉദ്യോഗസ്ഥരും ഉടമയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ് എന്നാണ് നാട്ടുകാർ പറയുന്നത്.

അതേസമയം പരാതിക്കാരനെ ആരോഗ്യവകുപ്പ് നൽകിയ മറുപടി കത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കെട്ടട ഉടമയെ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഉടൻതന്നെ വേണ്ട നടപടികൾ സ്വീകരിക്കാമെന്നും ഉടമ വാക്കാൽ ഉറപ്പുനൽകി എന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിശദീകരണം.

അതേസമയം ഇത്രയും വലിയ നിയമലംഘനം ശ്രദ്ധയിൽപ്പെട്ടിട്ടും ഉടമയെ നേരിൽകണ്ട് നോട്ടീസ് കൊടുക്കാൻ ആരോഗ്യവകുപ്പിന് തടസ്സം എന്താണെന്ന് വ്യക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Content Highlight: Toilet waste dumped on the road; Health Department and Panchayat fail to take action against building owner in Valayam.

#Toilet waste #Health Department #Panchayat #valayam #Health Hazard #Waste Management #Foul Odor #Public Protest #Official Apathy

Next TV

Related Stories
തോട്ടിൽ മാലിന്യം തള്ളുന്നു; നാദാപുരത്തെ ഫുഡ് കോർട്ടുകളിൽ പലതിലും മാലിന്യ സംസ്‌കരണ സംവിധാനമില്ലെന്ന് പരാതി

Jul 4, 2026 05:39 PM

തോട്ടിൽ മാലിന്യം തള്ളുന്നു; നാദാപുരത്തെ ഫുഡ് കോർട്ടുകളിൽ പലതിലും മാലിന്യ സംസ്‌കരണ സംവിധാനമില്ലെന്ന് പരാതി

നാദാപുരത്തെ ഫുഡ് കോർട്ടുകളിൽ പലതിലും മാലിന്യതോട്ടിൽ മാലിന്യം തള്ളുന്നു...

Read More >>
സ്വപ്നം യാഥാർത്ഥ്യം; പൂശാരിമുക്ക് വലിയവീട്ടിൽ റോഡ് ഉദ്ഘാടനം ചെയ്തു

Jul 4, 2026 04:56 PM

സ്വപ്നം യാഥാർത്ഥ്യം; പൂശാരിമുക്ക് വലിയവീട്ടിൽ റോഡ് ഉദ്ഘാടനം ചെയ്തു

പൂശാരിമുക്ക് വലിയവീട്ടിൽ റോഡ് ഉദ്ഘാടനം...

Read More >>
ചെക്യാട് സ്കൂട്ടറിടിച്ച് ഒൻപതുവയസ്സുകാരന് ഗുരുതര പരിക്ക്; പോലീസ് കേസെടുത്തു

Jul 4, 2026 11:18 AM

ചെക്യാട് സ്കൂട്ടറിടിച്ച് ഒൻപതുവയസ്സുകാരന് ഗുരുതര പരിക്ക്; പോലീസ് കേസെടുത്തു

നാദാപുരത്ത് സ്‌കൂട്ടറിടിച്ച് ഒൻപതുവയസ്സുകാരന് ഗുരുതര...

Read More >>
Top Stories










News Roundup






Entertainment News