#Latest News #E Kannan Death Anniversary #Iringannur
ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) എടച്ചേരി പഞ്ചായത്തിലെ ഇരിങ്ങണ്ണൂർ, കച്ചേരി പ്രദേശങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിന് ത്യാഗപൂർണ്ണമായി പ്രവർത്തിക്കുകയും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിറ സാന്നിദ്ധ്യവുമായിരുന്ന സി പി ഐ നേതാവ് ഇ കണ്ണൻ്റെ പതിനാറാമത് ചരമവാർഷിക ദിനം കച്ചേരിയിൽ സമുചിതമായി ആചരിച്ചു.
പ്രഭാതഭേരി, പതാക ഉയർത്തൽ, സ്‌മൃതികുടീരത്തിൽ പുഷ്പാർച്ചനയ്ക്കും ശേഷം നടന്ന അനുസ്‌മരണ സമ്മേളനം സി പി ഐ നാദാപുരം മണ്ഡലം സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി ഉദ്ഘാടനം ചെയ്തു.
എം പി വാസു അധ്യക്ഷത വഹിച്ചു സി സുരേന്ദ്രൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി, ഷീമ വള്ളിൽ, സന്തോഷ് കക്കാട്ട്, രമേശൻ പുതുക്കുടി പ്രസംഗിച്ചു. പി കുഞ്ഞികണ്ണൻ പതാക ഉയർത്തി.
Content Highlight: E. Kannan's death anniversary was observed in a befitting manner












































