'നവപഥം '26' ; എസ്‌.ഐ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം സംഘടിപ്പിച്ചു

'നവപഥം '26' ; എസ്‌.ഐ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം സംഘടിപ്പിച്ചു
Jul 6, 2026 09:12 PM | By VIPIN P V
#Latest News #Plus One Admission Ceremony #S.I Higher Secondary School #Ummathur

ഉമ്മത്തൂർ: (nadapuram.truevisionnews.com) എസ്‌.ഐ. ഹയർ സെക്കൻഡറി സ്കൂളിലെ 2026–27 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനോത്സവമായ 'നവപഥം '26' വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. നാദാപുരം ഡി.വൈ.എസ്.പി കെ.ജി. പ്രവീൺ കുമാർ ഉദ്ഘാടനം നിർവഹിച്ചു.

ഉത്തരവാദിത്വബോധവും വിശാലമായ വായനാശീലവും ജീവിതവിജയത്തിന്റെ അടിത്തറയാണെന്ന് തന്റെ ജീവിതാനുഭവങ്ങൾ പങ്കുവെച്ച് അദ്ദേഹം വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു. ഉയർന്ന ലക്ഷ്യങ്ങളോടെ ആത്മവിശ്വാസത്തോടെ മുന്നേറാനും സമൂഹത്തോട് പ്രതിബദ്ധത പുലർത്താനും അദ്ദേഹം വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു.

മാനേജിംഗ് കമ്മിറ്റി ട്രഷറർ ആർ.പി. ഹസ്സൻ അധ്യക്ഷത വഹിച്ചു. തുടർന്ന് പ്രമുഖ മോട്ടിവേഷൻ സ്പീക്കർ വി.കെ. സുരേഷ് ബാബു "മക്കളെ അറിയാൻ" എന്ന വിഷയത്തിൽ രക്ഷിതാക്കളുമായി സംവദിച്ചു. കുട്ടികളുടെ വ്യക്തിത്വവികസനത്തിലും പഠനവിജയത്തിലും രക്ഷിതാക്കളുടെ സജീവ പിന്തുണയും ഫലപ്രദമായ ആശയവിനിമയവും നിർണായകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്കൂൾ പ്രിൻസിപ്പൽ കെ.സി. റഷീദ് സ്വാഗതം ആശംസിച്ചു. ഹെഡ്മാസ്റ്റർ ടി.കെ. ഖാലിദ്, ഗ്രാമപഞ്ചായത്തംഗങ്ങളായ സി.കെ. ജമീല, ഹഫ്സത്ത് കാളിയെടുത്ത്, എം.പി. സലീം, വി.പി. അബ്ദുള്ള, താജു വളപ്പിൽ, എം.പി ഹമീദ്, ടി.കെ. ജാബിർ, ഇ.സി. അനീസ്, അൻസാർ കൊല്ലാടൻ സംസാരിച്ചു.

പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സ്കൂൾ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, മാനേജ്മെന്റ് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ ആവേശകരമായ അന്തരീക്ഷത്തിൽ നടന്ന പ്രവേശനോത്സവം പുതിയ അധ്യയന വർഷത്തിന് പ്രത്യാശയും ആത്മവിശ്വാസവും പകർന്നുകൊണ്ടാണ് സമാപിച്ചത്.

Content Highlight: A Plus One admission ceremony was organized at S.I Higher Secondary School

#Latest News #Plus One Admission Ceremony #S.I Higher Secondary School #Ummathur

Next TV

Related Stories
ഇ കണ്ണൻ ചരമവാർഷിക ദിനം സമുചിതമായി ആചരിച്ചു

Jul 6, 2026 08:47 PM

ഇ കണ്ണൻ ചരമവാർഷിക ദിനം സമുചിതമായി ആചരിച്ചു

ഇ കണ്ണൻ ചരമവാർഷിക ദിനം സമുചിതമായി...

Read More >>
കക്കൂസ് മാലിന്യം; നീക്കുമെന്ന് ഉടമ, ഇല്ലെങ്കിൽ പ്രക്ഷോഭമെന്ന് ഡിവൈഎഫ്ഐ

Jul 6, 2026 02:34 PM

കക്കൂസ് മാലിന്യം; നീക്കുമെന്ന് ഉടമ, ഇല്ലെങ്കിൽ പ്രക്ഷോഭമെന്ന് ഡിവൈഎഫ്ഐ

വളയം പൊലീസ് സ്റ്റേഷൻ പരിസരത്തെ പൊതു റോഡിലേക്ക് കക്കൂസ്...

Read More >>
വാണിമേൽ പഞ്ചായത്ത് ഓഫീസ് ഫണ്ട് നിഷേധം: പ്രതിഷേധവുമായി കെ.എസ്.കെ.ടി.യു

Jul 6, 2026 12:19 PM

വാണിമേൽ പഞ്ചായത്ത് ഓഫീസ് ഫണ്ട് നിഷേധം: പ്രതിഷേധവുമായി കെ.എസ്.കെ.ടി.യു

വാണിമേൽ പഞ്ചായത്ത് ഫണ്ട് വെട്ടിക്കുറച്ച സർക്കാർ നടപടിയിൽ കെ.എസ്.കെ.ടി.യു...

Read More >>
Top Stories










News Roundup