Jul 7, 2026 11:01 AM

#Latest News #Vanimel #Accident

വാണിമേൽ: (nadapuram.truevisionnews.com) റോഡിലേക്ക് അലക്ഷ്യമായി താഴ്ന്നുകിടന്ന കേബിൾ വയറിൽ ബൈക്ക് കുടുങ്ങി യാത്രക്കാരന് ഗുരുതര പരിക്ക്. സംഭവത്തിൽ വാണിമേൽ സ്റ്റാർ വിഷൻ കേബിൾ ടിവിയുടെ മാനേജർ സുരേഷ്, അസിസ്റ്റന്റ് എഞ്ചിനീയർ എന്നിവർക്കെതിരെ വളയം പോലീസ് കേസെടുത്തു. മാർച്ച് 26-ന് രാവിലെ 8.30-ഓടെ കൊമ്മിയോട് പറമ്പത്താണ് അപകടം നടന്നത്.

പരപ്പുപാറയിൽ നിന്നും വീട്ടിലേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കൊടിയുറ സ്വദേശി എകരംപറമ്പത്ത് പ്രകാശൻ (48) ആണ് അപകടത്തിൽപ്പെട്ടത്. റോഡ് സൈഡിലെ ഇലക്ട്രിക് പോസ്റ്റിൽ നിന്ന് റോഡിലേക്ക് താഴ്ന്നുകിടന്ന സ്റ്റാർ വിഷൻ വാണിമേലിന്റെ കേബിൾ വയറുകൾ ബൈക്കിന്റെ ഹാൻഡിലിൽ കുടുങ്ങുകയായിരുന്നു.

ഇതിനെത്തുടർന്ന് നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് പ്രകാശൻ റോഡിലേക്ക് തെറിച്ചുവീഴുകയും, ഇടതുകൈയിലെ വിരലിന്റെ എല്ല് പൊട്ടി ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പൊതുജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന രീതിയിൽ കേബിളുകൾ റോഡിലേക്ക് താഴ്ത്തിയിട്ടതാണ് അപകടത്തിന് കാരണമായത്. പരാതിയുടെ അടിസ്ഥാനത്തിൽ വളയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Content Highlight: Motorcyclist injured after hitting cable wire in Vanimel.

#Latest News #Vanimel #Accident

Next TV

Top Stories










News Roundup