#Latest news #Vadakara #Vadakara Vishwadeepti Cooperative Society #Investment fraud case
വടകര: (vatakara.truevisionnews.com) ഉയർന്ന വാർഷിക പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്ന് പണം വാങ്ങി വഞ്ചിച്ചതായി പരാതി. വടകര വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സ്ഥാപനത്തിന്റെ ഡയറക്ടർമാർക്കെതിരെ വടകര പൊലീസ് കേസെടുത്തു.
തറോപ്പൊയിൽ സ്വദേശിയും കുടജാദ്രി ഹൗസ് നിവാസിയുമായ സതീശൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചത്.
സൊസൈറ്റിയിൽ പണം നിക്ഷേപിച്ചാൽ ആകർഷകമായ വാർഷിക പലിശ നൽകാമെന്ന് വിശ്വസിപ്പിച്ച് ഡയറക്ടർമാരായ പ്രതികൾ ചേർന്ന് പരാതിക്കാരനിൽ നിന്ന് ലക്ഷങ്ങൾ കൈപ്പറ്റുകയായിരുന്നു. ഇക്കഴിഞ്ഞ 2024 നാണ് സതീശൻ ഒരു ലക്ഷം രൂപ സൊസൈറ്റിയിൽ നിക്ഷേപിച്ചത്. എന്നാൽ കാലാവധി കഴിഞ്ഞിട്ടും നിക്ഷേപിച്ച മുതലോ വാഗ്ദാനം ചെയ്ത ലാഭവിഹിതമോ തിരികെ നൽകാതെ പ്രതികൾ ചതിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു.
ഇതിനോടകം നിരവധി പരാതികൾ സൊസൈറ്റികതിരെ രേഖപെടുത്തിടുണ്ട് .സ്ഥാപനത്തിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയതായി വടകര പൊലീസ് അറിയിച്ചു.
Content Highlight: Case filed against directors of Vadakara Vishwadeepti Cooperative Society
#Latest news #Vadakara #Vadakara Vishwadeepti Cooperative Society #Investment fraud case









































