#Latest News #Nadapuram #Tribute To Health Workers And Nihal C.K #Abhivandyam 26
നാദാപുരം: (nadapuram.truevisionnews.com) ആരോഗ്യരംഗത്തും കായികമേഖലയിലും നാദാപുരം ഗ്രാമപഞ്ചായത്ത് കൈവരിച്ച നേട്ടങ്ങളെ ആദരിക്കുന്നതിനായി 'അഭിവന്ദ്യം 26' എന്ന പേരിൽ വിപുലമായ പരിപാടി സംഘടിപ്പിക്കുന്നു. ക്ഷയരോഗ മുക്ത പദവി നേടിയ പഞ്ചായത്തിന്റെ നേട്ടത്തിൽ പങ്കാളികളായ ആരോഗ്യപ്രവർത്തകരെ ആദരിക്കാനും, ഇന്ത്യൻ സീനിയർ വോളിബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നിഹാൽ സി.കെ.യെ അനുമോദിക്കാനുമാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.
നാളെ (ജൂലൈ 19) ഉച്ചയ്ക്ക് 3 മണിക്ക് കല്ലാച്ചി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ചാണ് പരിപാടി നടക്കുക. കെ.എം. അഭിജിത്ത് എം.എൽ.എ. ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഫീറ മൂന്നാംകുനി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടെയുള്ളവർ സംബന്ധിക്കും.
പഞ്ചായത്തിന്റെ ആരോഗ്യരംഗത്തെ മികവും കായികമേഖലയിലെ അഭിമാനകരമായ നേട്ടവും നാടിന് സമർപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ ആദരവ് ചടങ്ങ് സംഘടിപ്പിക്കുന്നത്.
Content Highlight: Tribute to healthcare workers and Nihal C.K.
#Latest News #Nadapuram #Tribute To Health Workers And Nihal C.K #Abhivandyam 26




























.jpeg)









